---
title: "കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു "
english_title: "A foreign worker died in a tiger attack in Kodak"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199719/a-foreign-worker-died-in-a-tiger-attack-in-kodak"
published_at: "2024-04-19T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621e902c15c4_Untitled-1_copy.jpg"
keywords: []
---

# കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു 

> **Lead Summary:** ഇരിട്ടി : കുടക് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു .പൊന്നമ്പേട്ട് താലൂക്കിലെ നിട്ടൂർ ജാഗലെ വില്ലേജിൽ കന്നുകാലികളെ മേയ്ക്കുകയായിരുന്ന അസം സ്വദേശി മജീദ് റഹ്മാൻ എന്ന തൊഴിലാളിയാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത് . കഴുത്തിലും തലയിലും പരിക്കേറ്റ റഹ്മാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു ഇന്നലെ ആയിരുന്നു സംഭവം

## Article Content

ഇരിട്ടി : കുടക് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു .പൊന്നമ്പേട്ട് താലൂക്കിലെ നിട്ടൂർ ജാഗലെ വില്ലേജിൽ കന്നുകാലികളെ മേയ്ക്കുകയായിരുന്ന അസം സ്വദേശി മജീദ് റഹ്മാൻ എന്ന തൊഴിലാളിയാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത് . കഴുത്തിലും തലയിലും പരിക്കേറ്റ റഹ്മാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു ഇന്നലെ ആയിരുന്നു സംഭവം

.പതിവുപോലെ വയലിൽ കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് കടുവ ആക്രമണം ഉണ്ടായത് . പൊന്നമ്പേട്ട് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി തുടർ നടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ ദിവസം കുടക് ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചിരുന്നു . ഇതോടെ തോട്ടങ്ങളിൽ ജോലി ചെയുന്ന തൊഴിലാളികൾ ഭീതിയിലാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199719/a-foreign-worker-died-in-a-tiger-attack-in-kodak)