---
title: "കേരളത്തിൽ ചൂടിന് ആശ്വാസം:  ഇന്നും നാളെയും മഴക്ക് സാധ്യത"
english_title: "Relief from heat in Kerala: Chance of rain today and tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199491/relief-from-heat-in-kerala-chance-of-rain-today-and-tomorrow"
published_at: "2024-04-18T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620987f00146_Untitled-3_copy.jpg"
keywords: []
---

# കേരളത്തിൽ ചൂടിന് ആശ്വാസം:  ഇന്നും നാളെയും മഴക്ക് സാധ്യത

> **Lead Summary:** തിരുവനന്തപുരം : കൊടും ചൂടിൽ ദിവസങ്ങളോളം വെന്തുരികുന്ന കേരളത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത ദിവസങ്ങളിലെ മഴ പ്രവചനം. ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തിൽ കാര്യമായ തോതിൽ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം വ്യക്തമാക്കുന്നത്.

## Article Content

തിരുവനന്തപുരം : കൊടും ചൂടിൽ ദിവസങ്ങളോളം വെന്തുരികുന്ന കേരളത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത ദിവസങ്ങളിലെ മഴ പ്രവചനം. ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തിൽ കാര്യമായ തോതിൽ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം വ്യക്തമാക്കുന്നത്.

കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഈ മാസം 21 -ാം തിയതിവരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് ഉറപ്പാണ്. ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199491/relief-from-heat-in-kerala-chance-of-rain-today-and-tomorrow)