---
title: "കണ്ണൂരിൽ കാർ യാത്രികനെ ബസ് ജീവനക്കാർ ആക്രമിച്ചെന്ന്"
english_title: "In Kannur, the bus crew attacked the car passenger"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199328/in-kannur-the-bus-crew-attacked-the-car-passenger"
published_at: "2024-04-17T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f8a483be83_download_(3).jpg"
keywords: []
---

# കണ്ണൂരിൽ കാർ യാത്രികനെ ബസ് ജീവനക്കാർ ആക്രമിച്ചെന്ന്

> **Lead Summary:** കണ്ണൂർ ;അപകടകരമായ വിധം മറികടക്കാൻ ശ്രമിച്ച ബസിലെ ജീവനക്കാരോട് ചോദ്യംചെയ്‌ത കാർ യാത്രികനെ തടഞ്ഞുവച്ച് മർദിച്ചു. അതിരകം യു.പി സ്‌കൂളിന് സമീപത്തെ സഞ്ജയ് സന്ദീപി നാണ് മർദനമേറ്റത്.

## Article Content

കണ്ണൂർ ;അപകടകരമായ വിധം മറികടക്കാൻ ശ്രമിച്ച ബസിലെ ജീവനക്കാരോട് ചോദ്യംചെയ്‌ത കാർ യാത്രികനെ തടഞ്ഞുവച്ച് മർദിച്ചു. അതിരകം യു.പി സ്‌കൂളിന് സമീപത്തെ സഞ്ജയ് സന്ദീപി നാണ് മർദനമേറ്റത്.

കിങ്ലയൺസ് ബസിലെ ജീവനക്കാരാണത്രെ ആക്രമിച്ചത്. രാവിലെ 11.45 ഓടെ ചാലയിലായിരുന്നു സംഭവം. കാറിൽ വരുന്നതിനിടെ ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചത് ചോദ്യംചെയ്‌തപ്പോൾ കാർ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. അക്രമം തടഞ്ഞ് കാർ യാത്രികയായ രജനിയെ തള്ളിയിടാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. എടക്കാട് പോലീസാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199328/in-kannur-the-bus-crew-attacked-the-car-passenger)