---
title: "കിഴക്കെ ചമ്പാട് ഋഷീക്കരയിൽ അക്ഷയശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു"
english_title: "At Rishikara in East Champat Akshaya Shree organized the anniversary celebration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199168/at-rishikara-in-east-champat-akshaya-shree-organized-the-anniversary-celebration"
published_at: "2024-04-16T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e7f4732ab3_Untitled-2_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട് ഋഷീക്കരയിൽ അക്ഷയശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ചമ്പാട്: **ഋഷീക്കരയിൽ പ്രവർത്തിക്കുന്ന 5 വനിതാ സ്വാശ്രയ സംഘങ്ങളുടെ വാർഷിക ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു - രാവിലെ മുതൽ കുട്ടികൾക്ക് വേണ്ടി ചിത്രരചന, ക്വിസ് മത്സരം, കവിതാപാരായണം, പ്രസംഗം എന്നീ മത്സരങ്ങളും രാത്രി അമ്മമാരുടെയും കുട്ടികളുടെയും നൃത്തനൃത്യങ്ങളും നടന്നു

## Article Content

**ചമ്പാട്: **ഋഷീക്കരയിൽ പ്രവർത്തിക്കുന്ന 5 വനിതാ സ്വാശ്രയ സംഘങ്ങളുടെ വാർഷിക ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു - രാവിലെ മുതൽ കുട്ടികൾക്ക് വേണ്ടി ചിത്രരചന, ക്വിസ് മത്സരം, കവിതാപാരായണം, പ്രസംഗം എന്നീ മത്സരങ്ങളും രാത്രി അമ്മമാരുടെയും കുട്ടികളുടെയും നൃത്തനൃത്യങ്ങളും നടന്നു

വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തിൽ കെ.പി.ശശീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു - രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ വിഭാഗ് സഹകാര്യവാഹ് ഒ.രാഗേഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു

- ഷിംനതിലകൻ സ്വഗതയും രേഷ്മ സനോജ് നന്ദിയും പറഞ്ഞു.വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം കെ.പി.ശശീന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. അക്ഷയശ്രീ സംസ്ഥാന കോർഡിനേറ്റർ ബാബുരാജ്, വി.പി.ഷംജിത്ത്, പുഷ്പ രതീശൻ, പ്രീതവിനയൻ, ജിസി വിജോയ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199168/at-rishikara-in-east-champat-akshaya-shree-organized-the-anniversary-celebration)