---
title: "വടകരയിൽ താരമായി  തരംഗമായി ഷാഫി പറമ്പിൽ ; നാദാപുരത്തെ സ്ഥാനാർത്ഥി പര്യടനം നാടിളക്കി"
english_title: "Became a star in VadakaraShafi Parampil;Candidate's tour of Nadapuram rocked"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199150/became-a-star-in-vadakarashafi-parampilcandidates-tour-of-nadapuram-rocked"
published_at: "2024-04-16T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e693116a51_Untitled-3_copy.jpg"
keywords: []
---

# വടകരയിൽ താരമായി  തരംഗമായി ഷാഫി പറമ്പിൽ ; നാദാപുരത്തെ സ്ഥാനാർത്ഥി പര്യടനം നാടിളക്കി

> **Lead Summary:** വടകര : തെരഞ്ഞെടുപ്പ് അടുത്തതോടെ നാടിൻ്റെ താരവും തരങ്കവുമായി ഷാഫി പറമ്പിലിൻ്റെ മുന്നേറ്റം. നാദാപുരത്തെ സ്ഥാനാർത്ഥി പര്യടനം അക്ഷരാർത്ഥത്തിൽ നാടിളക്കി.

## Article Content

വടകര : തെരഞ്ഞെടുപ്പ് അടുത്തതോടെ നാടിൻ്റെ താരവും തരങ്കവുമായി ഷാഫി പറമ്പിലിൻ്റെ മുന്നേറ്റം. നാദാപുരത്തെ സ്ഥാനാർത്ഥി പര്യടനം അക്ഷരാർത്ഥത്തിൽ നാടിളക്കി.

കുഞ്ഞുങ്ങൾ മുതൽ പ്രായമായവർവരെ ആവേശചൂടിലാണ്. സ്ത്രീകൾ അടുക്കളവിട്ട് കൂട്ടത്തോടെ ഷാഫിയെ വരവേൽക്കാൻ തെരുവിലേക്ക് ഒഴുകിയെത്തുന്നു.

നാദാപുരം ചാലപ്പുറത്ത് കുട്ടികളോടൊപ്പം യുവത്വത്തിൻ്റെ തുടിപ്പായ ഷാഫി സൈക്കിൽ ചവിട്ടി മുന്നേറിയതും വേറിട്ടകാഴ്ച്ചയായി. തൂണേരി , ചെക്യാട് , വളയം , പഞ്ചായത്തിൻ്റെ ഗ്രാമവീഥികളിലും ജനസഞ്ചയമാണി യുഡിഎഫ് സ്ഥാനാർത്ഥിയെ വരവേൽക്കാൻ എത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199150/became-a-star-in-vadakarashafi-parampilcandidates-tour-of-nadapuram-rocked)