---
title: "പാനൂരിൽ നാളെ 'ഹസ്താല വിക്ടോറിയ' ; യൂത്ത് റാലിയിൽ ആയിരത്തോളം യുവാക്കൾ  പങ്കെടുക്കും"
english_title: "'Hastala Victoria' tomorrow in Panur;About a thousand youth will participate in the youth rally"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198938/hastala-victoria-tomorrow-in-panurabout-a-thousand-youth-will-participate-in-the-youth-rally"
published_at: "2024-04-15T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d21a7b262f_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ നാളെ 'ഹസ്താല വിക്ടോറിയ' ; യൂത്ത് റാലിയിൽ ആയിരത്തോളം യുവാക്കൾ  പങ്കെടുക്കും

> **Lead Summary:** **പാനൂർ: **വടകര പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചറുടെ വിജയത്തിനായി നാളെ എൽ.ഡി.വൈ.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഹസ്താല വിക്ടോറിയ' യൂ ത്ത് റാലി നടക്കും. വൈകുന്നേരം 4 ന് പാനൂർ ഗുരുസ ന്നിധി ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന റാലി പാറാട് സമാപിക്കും.

## Article Content

**പാനൂർ: **വടകര പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചറുടെ വിജയത്തിനായി നാളെ എൽ.ഡി.വൈ.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഹസ്താല വിക്ടോറിയ' യൂ ത്ത് റാലി നടക്കും. വൈകുന്നേരം 4 ന് പാനൂർ ഗുരുസ ന്നിധി ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന റാലി പാറാട് സമാപിക്കും.

പാലക്കൂലിൽ സ്വീകരണം നൽകും. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ, ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവർ സമാപന പരിപാടിയിൽ പങ്കെടുക്കും. ആയിരക്കണക്കിന് യുവാക്കൾ പങ്കെടുക്കുന്ന റാലിയിൽ ഡീജേ, റോഡ് ഷോ, തമ്പോല, നാസിക് ബാൻ്റ്, ഒപ്പന, സിനിമാറ്റിക്ക് ഡാൻസ്, ഫയർ ഡാൻസ്, ഗസൽ സന്ധ്യ, കോൽക്കളി എന്നിവ അണിനിരക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198938/hastala-victoria-tomorrow-in-panurabout-a-thousand-youth-will-participate-in-the-youth-rally)