---
title: "20 സീറ്റും യുഡിഎഫിന്, എൽഡിഎഫിനെ കാത്തിരിക്കുന്നത് വൻ തോൽവി ; ലോക്പോൾ മെഗാ സർവേ"
english_title: "20 seats for UDF, huge defeat awaits LDF;Lokpol Mega Survey"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198862/20-seats-for-udf-huge-defeat-awaits-ldflokpol-mega-survey"
published_at: "2024-04-15T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ccbedb138d_Untitled-7_copy.jpg"
keywords: []
---

# 20 സീറ്റും യുഡിഎഫിന്, എൽഡിഎഫിനെ കാത്തിരിക്കുന്നത് വൻ തോൽവി ; ലോക്പോൾ മെഗാ സർവേ

> **Lead Summary:** ****വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം പ്രവചിച്ച് ലോക്പോൾ മെഗാ സർവേ. 2019ലേതിന് സമാനമായ വിജയമാണ് യുഡി എഫിന് കേരളത്തിൽ ലോക്പോൾ പ്രവചിക്കുന്നത്. ആകെയുള്ള 20 സീറ്റിൽ 18 മുതൽ 20 വരെയും യു ഡി എഫ് നേടും എന്നാണ് സർവേ പ്രവചിക്കുന്നത്. എൽ ഡി എഫിന് പൂജ്യം മുതൽ രണ്ട് സീറ്റ് വരെയാണ് പ്രവചിക്കുന്നത്.

## Article Content

****വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം പ്രവചിച്ച് ലോക്പോൾ മെഗാ സർവേ. 2019ലേതിന് സമാനമായ വിജയമാണ് യുഡി എഫിന് കേരളത്തിൽ ലോക്പോൾ പ്രവചിക്കുന്നത്. ആകെയുള്ള 20 സീറ്റിൽ 18 മുതൽ 20 വരെയും യു ഡി എഫ് നേടും എന്നാണ് സർവേ പ്രവചിക്കുന്നത്. എൽ ഡി എഫിന് പൂജ്യം മുതൽ രണ്ട് സീറ്റ് വരെയാണ് പ്രവചിക്കുന്നത്.

2019ൽ 20 ൽ 19 ഉം യു ഡി എഫ് ആയിരുന്നു നേടിയിരുന്നത്. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് എൽ ഡി എഫിന് ഇത്തവണ തിരിച്ചടിയാകുക. മധ്യവർഗ വോട്ടർമാരിലും താഴെത്തട്ടിലെ മധ്യവർഗ വോട്ടർമാരിലുമെല്ലാം ഈ വികാരമുണ്ടെന്നും അതാണ് എല്ലാവരും യു ഡി എഫിന് പിന്നിൽ അണിനിരക്കാൻ കാരണം എന്നുമാണ് സർവേയുടെ കണ്ടെത്തൽ.

മണിപ്പൂർ കലാപം, ഉത്തരേന്ത്യയിലെ സംഘപരിവാർ അതിക്രമം എന്നിവ കാരണം ക്രിസ്ത‌്യൻ വോട്ട് ബാങ്കിൽ കയറിക്കൂടാനുള്ള ബി ജെ പി ശ്രമം ഇക്കുറിയും പരാജയപ്പെടും. തൽഫലമായി ക്രിസ്ത്യാനികൾ കോൺഗ്രസിന് പിന്നിൽ അണിനിരക്കുമെന്നും സർവ്വേ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198862/20-seats-for-udf-huge-defeat-awaits-ldflokpol-mega-survey)