---
title: "വടകരയില്‍ ആര്‍.എം.പി, സി.പി.എം സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്"
english_title: "RMP, CPM conflict in Vadakara;Two people were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198723/rmp-cpm-conflict-in-vadakaratwo-people-were-injured"
published_at: "2024-04-14T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661b7fba0326b_661b7bcca68cd_vatakara.jpg"
keywords: []
---

# വടകരയില്‍ ആര്‍.എം.പി, സി.പി.എം സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

> **Lead Summary:** അഴിയൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിയൂരിൽ ആർ.എം.പി-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. ആക്രമണത്തിൽ രണ്ട് ആർ.എം.പി പ്രവർത്തകർക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ആർ.എം.പി നേതാക്കൾ ആരോപിച്ചു.

## Article Content

അഴിയൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിയൂരിൽ ആർ.എം.പി-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. ആക്രമണത്തിൽ രണ്ട് ആർ.എം.പി പ്രവർത്തകർക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ആർ.എം.പി നേതാക്കൾ ആരോപിച്ചു.

റവല്യൂഷനറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം റോഷിൻ, മേഖലാ കമ്മിറ്റി അംഗം രതുൻ എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ തലക്കാണ് പരിക്കുള്ളത്. ഇവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ എട്ടുപേർക്കെതിരെ ചോമ്ബാല പൊലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198723/rmp-cpm-conflict-in-vadakaratwo-people-were-injured)