---
title: "പാമ്പ് കടിയേറ്റ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം "
english_title: "2nd class girl dies after being bitten by a snake"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198694/2nd-class-girl-dies-after-being-bitten-by-a-snake"
published_at: "2024-04-14T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661b46271bd8c_wswswsw.jpg"
keywords: []
---

# പാമ്പ് കടിയേറ്റ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം 

> **Lead Summary:** പൈക ഏഴാംമൈലിൽ ഏഴുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. എലിക്കുളം ആളുറുമ്പ് വടക്കത്തുശ്ശേരിൽ അരുണിന്റെയും ആര്യയുടെയും മകൾ ആത്മജ അരുണാണ് മരിച്ചത്.

## Article Content

പൈക ഏഴാംമൈലിൽ ഏഴുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. എലിക്കുളം ആളുറുമ്പ് വടക്കത്തുശ്ശേരിൽ അരുണിന്റെയും ആര്യയുടെയും മകൾ ആത്മജ അരുണാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് പൈക ഏഴാംമൈലിൽ വാടകവീടിന് സമീപത്തുവെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു. ഉരുളികുന്നം എസ്.ഡി.എൽ.പി.സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയായിരുന്നു ആത്മജ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198694/2nd-class-girl-dies-after-being-bitten-by-a-snake)