---
title: "ഒമാനിൽ ബോട്ട് അപകടം ; കോഴിക്കോട് സ്വദേശികളായ 2 കുട്ടികൾക്ക് ദാരുണാന്ത്യം"
english_title: "Oman boat accident "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198665/oman-boat-accident"
published_at: "2024-04-13T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ab30918744_IMG-20240413-WA0116.jpg"
keywords: []
---

# ഒമാനിൽ ബോട്ട് അപകടം ; കോഴിക്കോട് സ്വദേശികളായ 2 കുട്ടികൾക്ക് ദാരുണാന്ത്യം

> **Lead Summary:**  ഒമാനിലെ ഖസബിലുണ്ടായ ബോട്ട് അപകടത്തിൽ കോഴിക്കോട് സ്വദേശികളായ 2 കുട്ടികൾക്ക് ദാരുണാന്ത്യം.

## Article Content

 ഒമാനിലെ ഖസബിലുണ്ടായ ബോട്ട് അപകടത്തിൽ കോഴിക്കോട് സ്വദേശികളായ 2 കുട്ടികൾക്ക് ദാരുണാന്ത്യം.

പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മക്കളായ ഹൈസം (7), ഹാമിസ് (4) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ നിന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198665/oman-boat-accident)