---
title: "ഉംറ കഴിഞ്ഞ് എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങിയവർ സഞ്ചരിച്ച കാർ പാനൂരിൽ അപകടത്തിൽപെട്ടു"
english_title: "Panoor   accident "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198640/panoor-accident"
published_at: "2024-04-13T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a943a8ac81_IMG-20240413-WA0101.jpg"
keywords: []
---

# ഉംറ കഴിഞ്ഞ് എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങിയവർ സഞ്ചരിച്ച കാർ പാനൂരിൽ അപകടത്തിൽപെട്ടു

> **Lead Summary:** പാനൂർ : ഉംറ കഴിഞ്ഞെത്തി കണ്ണൂർ എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന എടച്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് പാനൂരിൽ അപകടത്തിൽപെട്ടത്.

## Article Content

പാനൂർ : ഉംറ കഴിഞ്ഞെത്തി കണ്ണൂർ എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന എടച്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് പാനൂരിൽ അപകടത്തിൽപെട്ടത്.

കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ആർക്കും പരിക്കില്ല. വൻ അപകടമാണ് വഴിമാറിയത്. പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി.

യുവജനതാദൾ നേതാവ് വി.പി യദുകൃഷ്ണയടക്കം ഒട്ടേറെ പ്രമുഖർ അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198640/panoor-accident)