---
title: "മൂന്നുദിവസത്തിനുള്ളിൽ മൂന്നു പശു ചത്ത ചെറുവാഞ്ചേരി  കല്ലുവളപ്പിൽ ഒരു കിടാരികൂടി ചത്തു."
english_title: "Three cows died in three days and one more calf died in Cheruvancheri Kalluvalap."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198601/three-cows-died-in-three-days-and-one-more-calf-died-in-cheruvancheri-kalluvalap"
published_at: "2024-04-13T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a4f6836b7d_12121212.jpg"
keywords: []
---

# മൂന്നുദിവസത്തിനുള്ളിൽ മൂന്നു പശു ചത്ത ചെറുവാഞ്ചേരി  കല്ലുവളപ്പിൽ ഒരു കിടാരികൂടി ചത്തു.

> **Lead Summary:** **ചെറുവാഞ്ചേരി: **ക്ഷീരകർഷകൻ കല്ലുവളപ്പിലെ നങ്ങാറമ്പൻ കുമാരൻ സങ്കരയിനം ജഴ്‌സി ഇനത്തിൽപ്പെട്ട പശുക്കളാണ് ചത്തത്. രണ്ടാഴ്ച മുൻപാണ് മൂന്നുദിവസത്തിനുള്ളിൽ രണ്ടു കറവപ്പശുക്കളും ഒരു കിടാരിയും ചത്തത്.

## Article Content

**ചെറുവാഞ്ചേരി: **ക്ഷീരകർഷകൻ കല്ലുവളപ്പിലെ നങ്ങാറമ്പൻ കുമാരൻ സങ്കരയിനം ജഴ്‌സി ഇനത്തിൽപ്പെട്ട പശുക്കളാണ് ചത്തത്. രണ്ടാഴ്ച മുൻപാണ് മൂന്നുദിവസത്തിനുള്ളിൽ രണ്ടു കറവപ്പശുക്കളും ഒരു കിടാരിയും ചത്തത്.

കിടാരിയുടെ ജഡം പരിശോധിച്ചിരു ന്നു. കുരലടപ്പൻ, തിലേരിയോസിസ് രോഗബാധയാണെന്നാണ് പരി ശോധനയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഏഴു മാസം പ്രായമായ കിടാരിയാണ് ചത്തത്. പശുക്കൾ ചത്തത് മുതൽ കിടാരി അവശനില യിലായിരുന്നു. കണ്ണൂരിൽ നിന്നെത്തിയ വിദഗ്‌ധസംഘം കുമാരൻ്റെയും സമീപത്തെ ഏഴു വീടുകളിലെയും ഒരു ഫാമിലെയും 35 പശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198601/three-cows-died-in-three-days-and-one-more-calf-died-in-cheruvancheri-kalluvalap)