---
title: "പാനൂർ ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്ന പരാതിയുമായി  പ്രതികളും, ബന്ധുക്കളും."
english_title: "Accused and relatives have complained that the officials investigating the Pannur bomb blast case should be transferred."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198579/accused-and-relatives-have-complained-that-the-officials-investigating-the-pannur-bomb-blast-case-should-be-transferred"
published_at: "2024-04-13T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a3a3b2de5a_download.jpg"
keywords: []
---

# പാനൂർ ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്ന പരാതിയുമായി  പ്രതികളും, ബന്ധുക്കളും.

> **Lead Summary:** **പാനൂർ: **പാനൂർ ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളുടെ കുടുംബങ്ങൾ പരാതി നൽകും. പോലീസ് കമ്മിഷണർക്കും ഉത്തര മേഖല ഡി.ഐ.ജി. ക്കുമാണ് പരാതി നൽകുക. കേസിലെ മൂന്നുമുതൽ ഏഴുവരെയുള്ള പ്രതികളായ ചെണ്ടയാട് പാടാൻ താഴെ ഉറവുള്ളക്കണ്ടിയിൽ അരുൺ , അടുപ്പ് കൂട്ടിയപറമ്പത്ത് സബിൻലാൽ , കുന്നോത്തുപറമ്പ് കിഴക്കയിൽ കെ.അതുൽ , മീത്തലെ കുന്നോത്തു പറമ്പ് ചിറക്കണ്ടിമ്മൽ സി.സായുജ് , കുന്നോത്ത് പറമ്പിൽ അമൽബാബു എന്നിവരുടെ കുടുംബങ്ങളാണ് അഭിഭാഷകനായ കെ.പ്രത്യു മുഖാന്തരം പരാതി നൽകുന്ന ത്.

## Article Content

**പാനൂർ: **പാനൂർ ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളുടെ കുടുംബങ്ങൾ പരാതി നൽകും. പോലീസ് കമ്മിഷണർക്കും ഉത്തര മേഖല ഡി.ഐ.ജി. ക്കുമാണ് പരാതി നൽകുക. കേസിലെ മൂന്നുമുതൽ ഏഴുവരെയുള്ള പ്രതികളായ ചെണ്ടയാട് പാടാൻ താഴെ ഉറവുള്ളക്കണ്ടിയിൽ അരുൺ , അടുപ്പ് കൂട്ടിയപറമ്പത്ത് സബിൻലാൽ , കുന്നോത്തുപറമ്പ് കിഴക്കയിൽ കെ.അതുൽ , മീത്തലെ കുന്നോത്തു പറമ്പ് ചിറക്കണ്ടിമ്മൽ സി.സായുജ് , കുന്നോത്ത് പറമ്പിൽ അമൽബാബു എന്നിവരുടെ കുടുംബങ്ങളാണ് അഭിഭാഷകനായ കെ.പ്രത്യു മുഖാന്തരം പരാതി നൽകുന്ന ത്.

ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികൾക്കുനേരേ പ്രയോഗി ക്കാനാണെന്ന് ആറ്, ഏഴ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ലോക്‌സഭാ തിര ഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ ജാമ്യം അനുവദിച്ചാൽ പ്രതികൾ ഒളിവിൽ പോകാനും തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമി ച്ചേക്കുമെന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ സായുജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലുമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198579/accused-and-relatives-have-complained-that-the-officials-investigating-the-pannur-bomb-blast-case-should-be-transferred)