---
title: "കണ്ണൂരില്‍ സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "A student fell from his bicycle in Kannur and met a tragic end"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198491/a-student-fell-from-his-bicycle-in-kannur-and-met-a-tragic-end"
published_at: "2024-04-12T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66194aa6f2895_download_(5).jpg"
keywords: []
---

# കണ്ണൂരില്‍ സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ ചെമ്പേരിയിൽ സൈക്കിളിൽ നിന്നുവീണ് വിദ്യാർത്ഥി മരിച്ചു. ചെമ്പേരി വെണ്ണായപ്പിള്ളില്‍ ബിജു-ജാന്‍സി ദമ്പതികളുടെ മകന്‍ ജോബിറ്റ് ആണ് മരിച്ചത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ ചെമ്പേരിയിൽ സൈക്കിളിൽ നിന്നുവീണ് വിദ്യാർത്ഥി മരിച്ചു. ചെമ്പേരി വെണ്ണായപ്പിള്ളില്‍ ബിജു-ജാന്‍സി ദമ്പതികളുടെ മകന്‍ ജോബിറ്റ് ആണ് മരിച്ചത്.

സൈക്കിളിൽ നിന്നും റോഡില്‍ തലയിടിച്ച് വീണ ജോബിറ്റിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198491/a-student-fell-from-his-bicycle-in-kannur-and-met-a-tragic-end)