---
title: "വീട്ടിലിരുന്ന് ഓൺലൈൻ ട്രേഡിങ് നടത്തി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ് ;   സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ടുപേർ കണ്ണൂരിൽ  പിടിയിൽ"
english_title: "Fraud of crores by believing that you can earn money by doing online trading from home;Two members of cyber fraud gang arrested in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198269/fraud-of-crores-by-believing-that-you-can-earn-money-by-doing-online-trading-from-hometwo-members-of-cyber-fraud-gang-arrested-in-kannur"
published_at: "2024-04-11T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617cf0b0061d_Untitled-2_copy.jpg"
keywords: []
---

# വീട്ടിലിരുന്ന് ഓൺലൈൻ ട്രേഡിങ് നടത്തി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ് ;   സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ടുപേർ കണ്ണൂരിൽ  പിടിയിൽ

> **Lead Summary:** ** **ചെറുപുഴ പോലീസാണ് പ്രതികളെ പിടികൂടിയത്. പാലക്കാട് നെന്മാറ ആയർപള്ളത്തെ പടിഞ്ഞാറേ വീട്ടിൽ പി. എം. ജിഷ്ണു‌, പാലക്കാട് ചക്രായി തിരുവഴിയാട്ടെ പാറയിൽ കളപ്പുരയ്ക്കൽ കിരൺ പ്രദീപ്‌കുമാർ എന്നിവരെയാണ് സി.ഐ: പി.ടി.ദിനേശിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കേസന്വേഷണ സംഘത്തിലുൾപ്പെട്ട എ.എസ്‌.ഐ ഹബീബ് റഹ്മാൻ ഉൾപ്പെടെയുള്ളവർ നടത്തിയ സമർത്ഥ നിരീക്ഷണത്തിനൊടു വിലാണ് ആറ് മാസം മുമ്പ് നടന്ന തട്ടിപ്പിലെ രണ്ടു പേർ പിടിയിലായത്.

## Article Content

** **ചെറുപുഴ പോലീസാണ് പ്രതികളെ പിടികൂടിയത്. പാലക്കാട് നെന്മാറ ആയർപള്ളത്തെ പടിഞ്ഞാറേ വീട്ടിൽ പി. എം. ജിഷ്ണു‌, പാലക്കാട് ചക്രായി തിരുവഴിയാട്ടെ പാറയിൽ കളപ്പുരയ്ക്കൽ കിരൺ പ്രദീപ്‌കുമാർ എന്നിവരെയാണ് സി.ഐ: പി.ടി.ദിനേശിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കേസന്വേഷണ സംഘത്തിലുൾപ്പെട്ട എ.എസ്‌.ഐ ഹബീബ് റഹ്മാൻ ഉൾപ്പെടെയുള്ളവർ നടത്തിയ സമർത്ഥ നിരീക്ഷണത്തിനൊടു വിലാണ് ആറ് മാസം മുമ്പ് നടന്ന തട്ടിപ്പിലെ രണ്ടു പേർ പിടിയിലായത്.

വാച്ചാലിലെ 28കാരിയുടെ 11,25,000രൂപ ഓൺലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കിയത് സംബന്ധിച്ച കേസിലാണ് അറസ്റ്റ്.കഴിഞ്ഞ സപ്‌തംബറിലായിരുന്നു ഈ തട്ടിപ്പ്. വാട്‌സ്ആപ്പിലൂടെ ബന്ധമുണ്ടാക്കുകയും ടെലഗ്രാം ആപ്പിലൂടെ തട്ടിപ്പിന് കളമൊരുക്കുകയുമായിരുന്നു സംഘം. പെർഫോമിക് ഇന്ത്യഡിജിറ്റൽ ആൻ്റ് ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാകുമെന്ന്യുവതിയെ വശ്വസിപ്പിച്ചാണ് തട്ടിപ്പ്, എട്ട് അക്കൗണ്ടുകളിലേ ക്കായി രണ്ട് ദിവസം കൊണ്ടാണ് യുവതി പണം കൈമാറിയത്. ഇതിൽ ജിഷ വിന്റെ അക്കൗണ്ടിലേക്ക് യുവതി 60,000 രൂപ മാത്രമാണ് അയച്ചിരുന്നത്.

എന്നാൽ പോലീസ് നടത്തിയ അന്വേഷ ണത്തിൽ ഈ രണ്ട് ദിവസം കൊണ്ട് ജിഷ്ണുവിന്റെ പേരി ലുള്ള പ്രസ്‌തുത അക്കൗണ്ടി ലേക്ക് രണ്ടരകോടിയോളം രൂപ എത്തിയതായി കണ്ടെത്തിയിട്ടു ๕. സൈബർ ഫ്രോഡ് റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിൽ അക്കൗണ്ട് നിലവിൽ കണ്ടുകെട്ടിയിരിക്കുകയാണ്.

ജിഷ‌ നേരത്തെ ഒരു സ്ഥാപനം നടത്തിവരുന്നതിനി ടെയാണ് കിരണുമായി ബന്ധ മുണ്ടാക്കിയത്. ഓൺലൈൻ അക്കൗണ്ട് ഉണ്ടാക്കാൻ സഹാ യിക്കാമെന്ന് കിരൺ പറഞ്ഞ തനുസരിച്ച് അതുണ്ടാക്കി കിരണിന് കൈമാറിയിരുന്നു. പിന്നീട് കിരൺ അക്കൗണ്ട് മറ്റാർക്കോ മറിച്ചു നൽകി. ഈ വകയിൽ മാത്രം കിരണിനും ജിഷ്ണുവിനും രണ്ട് ലക്ഷം രൂപയുടെ ലാഭ മുണ്ടായതായി പ്രതികൾ ചോദ്യം ചെയ്യലിൽ വ്യക്തമാ ക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്ത് പണമുണ്ടാ ക്കാമെന്ന് വിശ്വസിപ്പിച്ച് ഇവർ ചതിയിൽപെടുത്തുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198269/fraud-of-crores-by-believing-that-you-can-earn-money-by-doing-online-trading-from-hometwo-members-of-cyber-fraud-gang-arrested-in-kannur)