---
title: "കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകൾ കിട്ടാക്കനി ; വിപണി കീഴടക്കി പ്ലാസ്റ്റിക് കണിക്കൊന്നകൾ"
english_title: "The flowers that bloom in time are lost;Plastic particles have conquered the market"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198227/the-flowers-that-bloom-in-time-are-lostplastic-particles-have-conquered-the-market"
published_at: "2024-04-11T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617f267e128f_6617ad31b3b03_Untitled-5_copy.jpg"
keywords: []
---

# കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകൾ കിട്ടാക്കനി ; വിപണി കീഴടക്കി പ്ലാസ്റ്റിക് കണിക്കൊന്നകൾ

> **Lead Summary:** വിഷുവിന് കണിയൊരുക്കാൻ കണിക്കൊന്നകൾ വേണം. കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകൾ പലയിടങ്ങളിലും കൊഴിഞ്ഞു ഇതിന് ബദൽ എന്നോണം വിപണിയിൽ പ്ലാസ്റ്റിക്ക് കണിക്കൊന്നകളും ഇടം നേടി കഴിഞ്ഞു വിഷു അടുക്കുമ്പോള്‍ കണി ഒരുക്കാനുള്ള സാധനങ്ങള്‍ തേടി നെട്ടോട്ടമാണ്.

## Article Content

വിഷുവിന് കണിയൊരുക്കാൻ കണിക്കൊന്നകൾ വേണം. കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകൾ പലയിടങ്ങളിലും കൊഴിഞ്ഞു ഇതിന് ബദൽ എന്നോണം വിപണിയിൽ പ്ലാസ്റ്റിക്ക് കണിക്കൊന്നകളും ഇടം നേടി കഴിഞ്ഞു വിഷു അടുക്കുമ്പോള്‍ കണി ഒരുക്കാനുള്ള സാധനങ്ങള്‍ തേടി നെട്ടോട്ടമാണ്.

കണിക്കൊന്ന ശേഖരിക്കാനാണ് ഏറ്റവും പ്രയാസം. ഗ്രാമ പ്രദേശങ്ങളില്‍ പോലും പഴയത് പോലെ കൊന്ന മരങ്ങളില്ല. ഉള്ളവയാകട്ടെ നേരത്തെ പൂത്ത് കഴിഞ്ഞു.'വിഷുവിന് തലേ ദിവസം വലിയ വിലയാണ് റോഡരികിലെ കച്ചവടക്കാര്‍ കൊന്ന പൂക്കൾക്ക് ഈടാക്കുന്നത്. എന്നാല്‍ ഇതിനെല്ലാം ബദലായി പ്ലാസ്റ്റിക്ക് കണിക്കൊന്നയും വിപണിയിൽ ഇടം നേടിയിട്ടുണ്ട്.

'3 തട്ടുകളിലായി പൂക്കളും 8 -10 ഇലകളും ഉള്ള ഒരു പിടി കണികൊന്ന 35 രൂപ മുതല്‍ ലഭിക്കും. (ബൈറ്റ്) പ്ലാസ്സിക്കായതിനാൽ കൂടുതൽ കാലം ഉപയോഗിക്കാമെന്ന പ്രതേകതയും ഉണ്ട്. വീടുകയിൽ മാത്രമല്ല കച്ചവട സ്ഥാപനങ്ങൾ അലങ്കരിക്കാനും പ്ലാസ്റ്റിക്ക് കൊന്ന ഉപയോഗിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198227/the-flowers-that-bloom-in-time-are-lostplastic-particles-have-conquered-the-market)