---
title: "ഈദ് ഗാഹിന് കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ."
english_title: "Thousands flocked to Kadavathur West UP school ground for Eid Gah."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198166/thousands-flocked-to-kadavathur-west-up-school-ground-for-eid-gah"
published_at: "2024-04-11T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617605ff09c7_Untitled-1_copy.jpg"
keywords: []
---

# ഈദ് ഗാഹിന് കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ.

> **Lead Summary:** ****** ഈദ് ഗാഹിൽ പ്രമുഖ വാഗ്മിയും മഹല്ല്ഖാസിയുമായ എൻ.കെ. അഹ്മദ് മദനി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. റമദാൻ നാളുകളിൽ നേടി യെടുത്ത നന്മകൾ വരും ദിനങ്ങളിലും പതിവാക്കു വാൻ വിശ്വാസികൾ തയ്യാറാകണമന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ജനാധി പത്യ മതേതര ശക്തി അധികാരത്തിലെത്താൻ ജാഗ്രതയോടെ സമ്മതിദാനം വിനിയോഗി ക്കേണ്ടതാണ്.

## Article Content

****** ഈദ് ഗാഹിൽ പ്രമുഖ വാഗ്മിയും മഹല്ല്ഖാസിയുമായ എൻ.കെ. അഹ്മദ് മദനി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. റമദാൻ നാളുകളിൽ നേടി യെടുത്ത നന്മകൾ വരും ദിനങ്ങളിലും പതിവാക്കു വാൻ വിശ്വാസികൾ തയ്യാറാകണമന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ജനാധി പത്യ മതേതര ശക്തി അധികാരത്തിലെത്താൻ ജാഗ്രതയോടെ സമ്മതിദാനം വിനിയോഗി ക്കേണ്ടതാണ്.

കക്ഷി രാഷ്ട്രീയ ഭേദമന്യേ സർവ്വരുടെയും കൂട്ടായ്മ രൂപപ്പെടണമെന്നും എൻ.കെ അഹ്മദ് മദനി ആവശ്യപ്പെട്ടു. മുസ്ലിം സംസ്ഥാന വൈസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുല്ല, ജില്ലാ ട്രഷറർ മഹ്മൂദ് കടവത്തൂർ , എൻ. ഐ. എസ് ജനറൽ സെക്രട്ടരി ടി. അശ്റഫ് മാസ്റ്റർ, ഭാര വാഹികളായ കെ. ഖാലിദ് സുല്ലമി, ഇ.അലി ഹാജി, ഈദ് ഗാഹ് കൺവീനർ സമദ് അറക്കൽ എന്നീ പ്രമുഖരടക്കം മൂവായി രത്തോളം ആളുകൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. സ്ത്രീകൾക്കായി നമസ്ക്കാരത്തിന് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198166/thousands-flocked-to-kadavathur-west-up-school-ground-for-eid-gah)