---
title: "മംഗലാപുരത്തുണ്ടായ വാഹനാപകടത്തിൽ തലശ്ശേരി സ്വദേശിനിക്ക് ദാരുണാന്ത്യം"
english_title: "A woman from Thalassery met a tragic end in a car accident in Mangalore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198087/a-woman-from-thalassery-met-a-tragic-end-in-a-car-accident-in-mangalore"
published_at: "2024-04-10T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616932999b66_Untitled-8_copy.jpg"
keywords: []
---

# മംഗലാപുരത്തുണ്ടായ വാഹനാപകടത്തിൽ തലശ്ശേരി സ്വദേശിനിക്ക് ദാരുണാന്ത്യം

> **Lead Summary:** **തലശ്ശേരി: **കുന്ദാപുരത്തുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. ചൊക്ലി നിടുമ്പ്രം സ്വദേശി തൈപ്പറമ്പത്ത് മുനവ്വറിന്റെ ഭാര്യയും തലശ്ശേരി സൈദാർ പള്ളിയിലെ അബ്ദുള്ളാസിൽ അബ്ദുള്ളയുടെ മകളുമായ സമീറ ആണ് മരിച്ചത്. കാറിൽ കൂടെയുണ്ടായിരുന്ന ഭർത്താവ് മുനവ്വറിനും മകൻ സഹലിനും ഗുരുതര പരിക്കേറ്റു.

## Article Content

**തലശ്ശേരി: **കുന്ദാപുരത്തുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. ചൊക്ലി നിടുമ്പ്രം സ്വദേശി തൈപ്പറമ്പത്ത് മുനവ്വറിന്റെ ഭാര്യയും തലശ്ശേരി സൈദാർ പള്ളിയിലെ അബ്ദുള്ളാസിൽ അബ്ദുള്ളയുടെ മകളുമായ സമീറ ആണ് മരിച്ചത്. കാറിൽ കൂടെയുണ്ടായിരുന്ന ഭർത്താവ് മുനവ്വറിനും മകൻ സഹലിനും ഗുരുതര പരിക്കേറ്റു.

ഇവരെ മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ മഹാരാഷ്ട്രയിയിലെ സാംഗ്ലിയിലെ മീറേജിൽ നിന്ന് സ്വദേശമായ ചൊക്ലിയിലേക്ക് തിരിക്കവെ കുന്ദാപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്. സമീറ ഓടിച്ച കാർ ഫ്ലൈ ഓവറിൽ നിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ സമീറ മരണപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198087/a-woman-from-thalassery-met-a-tragic-end-in-a-car-accident-in-mangalore)