---
title: "മുടവന്തേരി സ്ഫോടനം; മുസ്ലിംലീഗ് പ്രവർത്തകർ ഉൾപ്പെടെ16 പേർക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Mudavanteri explosion;Police registered a case against 16 people including Muslim League activists"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198073/mudavanteri-explosionpolice-registered-a-case-against-16-people-including-muslim-league-activists"
published_at: "2024-04-10T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661676e968841_download_(2).jpg"
keywords: []
---

# മുടവന്തേരി സ്ഫോടനം; മുസ്ലിംലീഗ് പ്രവർത്തകർ ഉൾപ്പെടെ16 പേർക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **നാദാപുരം : ** തൂണേരി മുടവന്തേരിയിൽ അർദ്ധരാത്രിയുണ്ടായ സ്ഫോടനത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ ഉൾപ്പെടെ16 പേർക്കെതിരെ പോലീസ് കേസെടുത്തു. മുഹമ്മദ് ആഷിഖ്( കണ്ടോത്ത്, മുടവന്തേരി), സജീർ ( ചട്ടന്റെവിട, മുടവന്തേരി), ഫവാസ് ( ചട്ടന്റെവിട, മുടവന്തേരി), ആഷിഖ് ( മുച്ചിലോട്ടുമ്മൽ, മുടവന്തേരി), അജിനാസ്( കണിയാട്ടുമ്മൽ, മുടവന്തേരി), നൗഫൽ ( മുടവന്തേരി ), തുടങ്ങിയവരുൾപ്പെടെ കണ്ടാലറിയുന്ന പത്തുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

## Article Content

**നാദാപുരം : ** തൂണേരി മുടവന്തേരിയിൽ അർദ്ധരാത്രിയുണ്ടായ സ്ഫോടനത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ ഉൾപ്പെടെ16 പേർക്കെതിരെ പോലീസ് കേസെടുത്തു. മുഹമ്മദ് ആഷിഖ്( കണ്ടോത്ത്, മുടവന്തേരി), സജീർ ( ചട്ടന്റെവിട, മുടവന്തേരി), ഫവാസ് ( ചട്ടന്റെവിട, മുടവന്തേരി), ആഷിഖ് ( മുച്ചിലോട്ടുമ്മൽ, മുടവന്തേരി), അജിനാസ്( കണിയാട്ടുമ്മൽ, മുടവന്തേരി), നൗഫൽ ( മുടവന്തേരി ), തുടങ്ങിയവരുൾപ്പെടെ കണ്ടാലറിയുന്ന പത്തുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇന്നലെ അർധരാത്രിയോടെയാണ് മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിക്കുകയായിരുന്നു . ചെറിയ പെരുന്നാളിൻ്റെ ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുമ്പോൾ തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. ജീപ്പിൽ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിച്ചതാണ് ജീപ്പ് പൊട്ടിത്തെറിക്കാനുണ്ടായ കാരണം. എന്നാൽ യുഡിഎഫ് കേന്ദ്രത്തിലെ സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് രംഗത്തെത്തിയിട്ടുണ്ട്.

ജീപ്പിൽ സ്ഫോടനം നടന്ന ആവടിമുക്ക് യുഡിഎഫിന് ഏറെ സ്വാധീനമുള്ള സ്ഥലമാണെന്നും എൽഡിഎഫ് ആരോപിച്ചു. എന്നാൽ സ്ഫോടനം നടക്കുന്നതിന് മുൻപ് നാദാപുരം പെരിങത്തൂർ എയർപോർട്ട് റോഡിലെ ആവടിമുക്കിൽ റോഡിൽ വാഹനങ്ങൾ തടസ്സപ്പെടുത്തി പ്രകോപനം നടത്തിയതായും എൽഡിഎഫിൻ്റെ പരാതിയുണ്ട്.

ഇതിന് നിമിഷങ്ങൾക്കകം തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് ജീപ്പിൽ വൻ സ്ഫോടനം നടന്നതായും ആരോപിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്ഫോടന പരമ്പരകൾ പെരുകുന്നത് നാദാപുരം മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും എൽഡിഎഫ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198073/mudavanteri-explosionpolice-registered-a-case-against-16-people-including-muslim-league-activists)