---
title: "പാനൂർ മഹോത്സവം നടത്താനുള്ള അപേക്ഷ നിരസിച്ചു ;  മഹോത്സവം നീട്ടിവെച്ചു."
english_title: "Application to hold Panur Mahotsava rejected;The festival was postponed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198007/application-to-hold-panur-mahotsava-rejectedthe-festival-was-postponed"
published_at: "2024-04-10T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66163cf492266_qsqsqsq.jpg"
keywords: []
---

# പാനൂർ മഹോത്സവം നടത്താനുള്ള അപേക്ഷ നിരസിച്ചു ;  മഹോത്സവം നീട്ടിവെച്ചു.

> **Lead Summary:** **പാനൂർ: ** അപേക്ഷയിലുള്ള സാങ്കേതിക അപാകതകൾ കാരണവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലുമാണ് മഹോത്സവം നടത്താനുള്ള അപേക്ഷ നിഷേധിക്കുന്നതെന്ന് നഗരസഭാ അധികൃതർ പറയുന്നു. മ്യൂസിക്ക് ലവേഴ്സ് പാനൂർ സ്വർണ്ണാഞ്ജലി ഗോൾഡ് പാനൂർ മഹോൽസവം ഇന്ന് തുടങ്ങുമെന്നാണ് സംഘാടകർ അറിയിച്ചത്.

## Article Content

**പാനൂർ: ** അപേക്ഷയിലുള്ള സാങ്കേതിക അപാകതകൾ കാരണവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലുമാണ് മഹോത്സവം നടത്താനുള്ള അപേക്ഷ നിഷേധിക്കുന്നതെന്ന് നഗരസഭാ അധികൃതർ പറയുന്നു. മ്യൂസിക്ക് ലവേഴ്സ് പാനൂർ സ്വർണ്ണാഞ്ജലി ഗോൾഡ് പാനൂർ മഹോൽസവം ഇന്ന് തുടങ്ങുമെന്നാണ് സംഘാടകർ അറിയിച്ചത്.

പാനൂർ പൂക്കോം റോഡിൽ നൊച്ചിക്കാട്ട് ഗ്രൗണ്ടിൽ മഹോത്സവത്തിനുള്ള മുഴുവൻ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. റോബോട്ടിക്ക് പാർക്കും വിവിധ അമ്യൂസ്മെൻറ് പാർക്കുകളും സ്ഥാപിച്ച് കഴിഞ്ഞ അവസരത്തിലാണ് ഉദ്ഘാടനത്തിൻ്റെ തൊട്ടു തലേ ദിവസം അനുമതി നിഷേധിച്ചത്.

പാനൂരിലെ ജനങ്ങൾക്ക് ഒന്നുചേർന്ന് അവധിക്കാലം ആഘോഷിക്കാനുള്ള അവസരം ഒരുക്കാൻ നിയമം അനുശാസിക്കുന്ന രീതിയിൽ പരമാവധി പരിശ്രമിക്കുമെന്നും മഹോത്സവം ഉടൻ ആരംഭിക്കാൻ കഴിയുമെന്നും മ്യൂസിക്ക് ലവേഴ്സ് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198007/application-to-hold-panur-mahotsava-rejectedthe-festival-was-postponed)