---
title: "മാഹിയിൽ കടവരാന്തയിൽ മധ്യവയസ്കൻ  മരിച്ച നിലയിൽ"
english_title: "A middle-aged man was found dead at the gate in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197957/a-middle-aged-man-was-found-dead-at-the-gate-in-mahi"
published_at: "2024-04-10T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66160c4485711_Untitled-1_copy.jpg"
keywords: []
---

# മാഹിയിൽ കടവരാന്തയിൽ മധ്യവയസ്കൻ  മരിച്ച നിലയിൽ

> **Lead Summary:** **മാഹി: ** മാഹിയിൽ കടവരാന്തയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ. മൺചട്ടിക്കച്ചവടം നടത്തുന്ന സംഘത്തിലെ തമിഴ്നാട് കന്യാകുമാരി കുലാലത്തെരുവിലെ ടി.സതീശനെയാണ് പുന്നോൽ കുറിച്ചിയിൽ പഴയ മത്സ്യ മാർക്കറ്റിന് സമീപത്തെ കടവരാന്തയിൽ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്..

## Article Content

**മാഹി: ** മാഹിയിൽ കടവരാന്തയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ. മൺചട്ടിക്കച്ചവടം നടത്തുന്ന സംഘത്തിലെ തമിഴ്നാട് കന്യാകുമാരി കുലാലത്തെരുവിലെ ടി.സതീശനെയാണ് പുന്നോൽ കുറിച്ചിയിൽ പഴയ മത്സ്യ മാർക്കറ്റിന് സമീപത്തെ കടവരാന്തയിൽ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്..

ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയെങ്കിലും മരിച്ചിരുന്നു. ന്യൂമാഹി പോലീസ് ഇൻക്വസ്റ്റ് നടത്തി. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. അച്ഛൻ: ചെല്ലപ്പൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197957/a-middle-aged-man-was-found-dead-at-the-gate-in-mahi)