---
title: "കണ്ണൂരിൽ പീഡനത്തെ തുടർന്ന് ബാങ്ക് ജീവനക്കാരി ഭർതൃ ഗൃഹത്തിൽ ജീവനൊടുക്കിയ കേസ് ; ഭർത്താവും മാതാവും അറസ്റ്റിൽ."
english_title: "A case where a bank employee committed suicide at her husband's house after being molested in Kannur; Husband and mother arrested.*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197893/a-case-where-a-bank-employee-committed-suicide-at-her-husbands-house-after-being-molested-in-kannur-husband-and-mother-arrested"
published_at: "2024-04-09T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661558265f8c4_IMG-20240409-WA0130.jpg"
keywords: []
---

# കണ്ണൂരിൽ പീഡനത്തെ തുടർന്ന് ബാങ്ക് ജീവനക്കാരി ഭർതൃ ഗൃഹത്തിൽ ജീവനൊടുക്കിയ കേസ് ; ഭർത്താവും മാതാവും അറസ്റ്റിൽ.

> **Lead Summary:** പഴയങ്ങാടി അടുത്തിലയിലെ ഉണ്ണികൃഷ്ണൻ, മാതാവ് പത്മാവതി എന്നിവരെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി എ.ഉമേഷ് അറസ്റ്റ് ചെയ്തത്.

## Article Content

പഴയങ്ങാടി അടുത്തിലയിലെ ഉണ്ണികൃഷ്ണൻ, മാതാവ് പത്മാവതി എന്നിവരെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി എ.ഉമേഷ് അറസ്റ്റ് ചെയ്തത്.

ഗാർഹീക പീഡനവും, ജാതി അധിക്ഷേപവും കാരണമാണ് ജനുവരി 25ന് എസ്.ബി.ഐ. മാടായി കോഴിബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി. കെ.ദിവ്യ (37)യെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. യുവതിയുടെ രണ്ടാം വിവാഹമാണിത്. അടുത്തിലയിലെ എം ശങ്കരൻ - വിജയലക്ഷി ദമ്പതികളുടെ മകളാണ്.

മകൾ നവതേജ. ഭർതൃഗൃഹത്തിൽ കൊടിയ പീഡനം അനുഭവിച്ചതായി യുവതി വാട്സാപ്പിൽ സുഹൃത്തിന് മെസേജ് അയച്ചിരുന്നു. ഇതാണ് അന്വേഷണത്തിൽ വഴിതിരിവായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197893/a-case-where-a-bank-employee-committed-suicide-at-her-husbands-house-after-being-molested-in-kannur-husband-and-mother-arrested)