---
title: "ചുട്ടുപൊള്ളുന്ന വേനലിനെ വകവയ്ക്കാതെ  കൂത്തുപറമ്പിലെ വോട്ടർമാർക്കിടയിൽ  ശൈലജ ടീച്ചറുടെ പര്യടനം"
english_title: "Shailaja Teacher's Tour Among Voters in Koothuparam Despite Scorching Summer"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197817/shailaja-teachers-tour-among-voters-in-koothuparam-despite-scorching-summer"
published_at: "2024-04-09T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6615090f7b2dc_Untitled-1_copy.jpg"
keywords: []
---

# ചുട്ടുപൊള്ളുന്ന വേനലിനെ വകവയ്ക്കാതെ  കൂത്തുപറമ്പിലെ വോട്ടർമാർക്കിടയിൽ  ശൈലജ ടീച്ചറുടെ പര്യടനം

> **Lead Summary:** വടകര: ചുട്ടുപൊള്ളുന്ന വേനലിൽ കൂത്തുപറമ്പിൻ്റെ തെരുവുകളിൽ സ്നേഹ കുളിരായ് ശൈലജ ടീച്ചർ . എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ പുരോഗമിക്കുന്നു. രാവിലെ പടന്നക്കരയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.

## Article Content

വടകര: ചുട്ടുപൊള്ളുന്ന വേനലിൽ കൂത്തുപറമ്പിൻ്റെ തെരുവുകളിൽ സ്നേഹ കുളിരായ് ശൈലജ ടീച്ചർ . എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ പുരോഗമിക്കുന്നു. രാവിലെ പടന്നക്കരയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.

ജനങ്ങൾ ഇടതപക്ഷത്തോടൊപ്പമാണ് എന്ന് തെളിയിക്കുന്നതാണ് ഓരോ സ്വീകണ കേന്ദ്രവുമെന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞു. പുളിയനമ്പ്രം,കല്ലറക്കൽ പീടിക,ചെറ്റക്കണ്ടി,മുണ്ടത്തോട്,സെൻട്രൽ പൊലിയൂർ,ചിറക്കര,നൂനുപ്രം എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയായി.

പൂവ്വത്തിൻ കീഴിൽ,വെങ്ങളം,മുതിയങ്ങ,പൂക്കോട് തെരു,കുനിയിൽ പാലം,അടിയറ പാറ,ചോരക്കുളം കനാൽ,നായനാർ നഗർ,കുന്നിന് മീത്തൽ,കോങ്ങാറ്റ കൃഷ്ണപ്പിള്ള നഗർ,മൂഴിവയൽ,വാച്ചാലി പീടിക,പാറമ്മൽ,കൈവേലിക്കൽ,ബേസിൽ പീടിക,പാലിലാണ്ടി പീടിക എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി 8.30 ക്ക് പാലത്തായിയിൽ പര്യടനം അവസാനിക്കും. കൂത്തുപറമ്പ് നിയോജകമണ്ഡലം സെക്രട്ടറി കെ ധനജ്ഞയൻ,കെ പി മോഹനൻ എം എൽ എ മറ്റു എൽ ഡി എഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197817/shailaja-teachers-tour-among-voters-in-koothuparam-despite-scorching-summer)