---
title: "പാനൂർ സ്ഫോടനം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് എ.പി അബ്ദുള്ളക്കുട്ടി ; മനുഷത്വത്തെക്കുറിച്ച് പറയാൻ പിണറായിക്ക് അർഹതയില്ലെന്നും അബ്ദുള്ളക്കുട്ടി"
english_title: "A.P. Abdullakutty wants central agency to investigate Panur explosion;Abdullahkutty said that Pinarayi has no right to talk about humanity"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197761/ap-abdullakutty-wants-central-agency-to-investigate-panur-explosionabdullahkutty-said-that-pinarayi-has-no-right-to-talk-about-humanity"
published_at: "2024-04-09T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614dd653d69a_Untitled-4_copy.jpg"
keywords: []
---

# പാനൂർ സ്ഫോടനം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് എ.പി അബ്ദുള്ളക്കുട്ടി ; മനുഷത്വത്തെക്കുറിച്ച് പറയാൻ പിണറായിക്ക് അർഹതയില്ലെന്നും അബ്ദുള്ളക്കുട്ടി

> **Lead Summary:** *** ***സി.പി.എമ്മിൻ്റെ ഒത്താശയോടെയാണ് പാനൂരിൽ ബോംബ് നിർമാണം നടന്നതെന്നും സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പത്രസമ്മേളന ത്തിൽ ആവശ്യപ്പെട്ടു. സി.പി.എം. നേതാക്കൾ മരിച്ചയാളുടെ വീട് സന്ദർശിച്ചത് മനുഷ്യത്വം കൊണ്ടാണെന്നാണ് പിണറായി വിജയനും, പി.ജയരാജനും പറഞ്ഞത്.

## Article Content

*** ***സി.പി.എമ്മിൻ്റെ ഒത്താശയോടെയാണ് പാനൂരിൽ ബോംബ് നിർമാണം നടന്നതെന്നും സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പത്രസമ്മേളന ത്തിൽ ആവശ്യപ്പെട്ടു. സി.പി.എം. നേതാക്കൾ മരിച്ചയാളുടെ വീട് സന്ദർശിച്ചത് മനുഷ്യത്വം കൊണ്ടാണെന്നാണ് പിണറായി വിജയനും, പി.ജയരാജനും പറഞ്ഞത്.

ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സമയത്ത് കെ.കെ.രമയെ വി.എസ്.അച്യുതാനന്ദൻ സന്ദർശിച്ചപ്പോൾ ഈ വാചകമല്ല പിണറായി പറഞ്ഞത്. പാർട്ടിഗ്രാമങ്ങളിൽനിന്നുപോലും ബി.ജെ.പി.യിലേക്കുള്ള കുത്തൊഴുക്ക് തടയാൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ബോംബ് നിർമിച്ചത്. ഇതുകൊണ്ടൊന്നും പിണറായിയുടെ കാലിനടിയിലെ മണ്ണൊലിച്ചുപോകുന്നത് തടയാനാകില്ല. വികസനവിരുദ്ധനിലപാടാണ് കെ.സുധാകരൻ എം.പി.ക്ക്.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിന് കേന്ദ്രസർക്കാർ അനുവദിച്ച 450 കോടിയുടെ വികസനപ്രവർത്തനം വൈകാൻ കാരണം അദ്ദേഹത്തിൻ്റെ നിലപാടാണ്. പൗരത്വത്തിന് മതം വിഷയമല്ല. കഴിഞ്ഞ ആറുവർഷ ത്തിനിടെ 5,552 പേർക്ക് പൗരത്വം നൽകിയെന്നും ഇതിൽ 107 പേർ പല രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിങ്ങളാണെന്നും അബ്ദുള്ള ക്കുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197761/ap-abdullakutty-wants-central-agency-to-investigate-panur-explosionabdullahkutty-said-that-pinarayi-has-no-right-to-talk-about-humanity)