---
title: "ജനപ്രതിനിധിയായാൽ റയിൽവേ മേൽപ്പാലം  യഥാർത്ഥ്യമാക്കും ; പെരിങ്ങാടിക്കാർക്ക് ഷാഫി പറമ്പിലിൻ്റെ ഉറപ്പ്"
english_title: "If he becomes a representative of the people, he will make the railway flyover a reality;Shafi Parambil's assurance for Peringadis"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197742/if-he-becomes-a-representative-of-the-people-he-will-make-the-railway-flyover-a-realityshafi-parambils-assurance-for-peringadis"
published_at: "2024-04-09T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614d1491d603_Untitled-3_copy.jpg"
keywords: []
---

# ജനപ്രതിനിധിയായാൽ റയിൽവേ മേൽപ്പാലം  യഥാർത്ഥ്യമാക്കും ; പെരിങ്ങാടിക്കാർക്ക് ഷാഫി പറമ്പിലിൻ്റെ ഉറപ്പ്

> **Lead Summary:** **പെരിങ്ങാടി:(www.panoornews.in**) വടകരയുടെ പ്രതിനിധിയായി പർലമെന്റിൽ എത്തിയാൽ പെരിങ്ങാടി പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ പെരിങ്ങാടി റെയിൽ വേ ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമാക്കുവാൻ എല്ലാ ശ്രമവും നടത്തുമെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രഖ്യാപിച്ചു.

## Article Content

**പെരിങ്ങാടി:(www.panoornews.in**) വടകരയുടെ പ്രതിനിധിയായി പർലമെന്റിൽ എത്തിയാൽ പെരിങ്ങാടി പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ പെരിങ്ങാടി റെയിൽ വേ ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമാക്കുവാൻ എല്ലാ ശ്രമവും നടത്തുമെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രഖ്യാപിച്ചു.

പെരിങ്ങാടി പോസ്റ്റ് ഓഫീസിന് സമീപം യു.ഡി.എഫ് പ്രവർത്തകർ നൽകിയ സ്വീകരണ പൊതുയോഗത്തിൽ സംസാരി ക്കുകയായിരുന്നു അദ്ദേഹം. റെയിൽവേ ക്രോസിംഗിലെ രൂക്ഷമായ ഗതാഗത കുരുക്കിനെ ചൂണ്ടി ക്കാട്ടി. റെയിൽവേ മേൽപ്പാലം ജനകീയ കർമസമിതി ജനറൽ കൺവീനർ സുധീർ കേളോത്ത് നൽകിയ നിവേദനത്തെ തുടർന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രഖ്യാപനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197742/if-he-becomes-a-representative-of-the-people-he-will-make-the-railway-flyover-a-realityshafi-parambils-assurance-for-peringadis)