---
title: "പാനൂരിലെ ബോംബ് സ്ഫോടനം ; നടുവിലും, മുഴക്കുന്നിലും റെയ്ഡ്"
english_title: "Bomb blast in Panur;Raid in the middle and buzzing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197679/bomb-blast-in-panurraid-in-the-middle-and-buzzing"
published_at: "2024-04-08T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66141ba71a28a_Untitled-3_copy.jpg"
keywords: []
---

# പാനൂരിലെ ബോംബ് സ്ഫോടനം ; നടുവിലും, മുഴക്കുന്നിലും റെയ്ഡ്

> **Lead Summary:** കുടിയാൻമല പോലീസ് സ്റ്റേഷൻ പരിധിയിലെ നടുവിലിൽ പോലീസ്, സി. ആർ. പി. എ ഫ്, ബോംബ് സ്ക്വാഡ് സംയുക്താഭിമുഖ്യത്തിൽ പരിശോധന നടത്തി.

## Article Content

കുടിയാൻമല പോലീസ് സ്റ്റേഷൻ പരിധിയിലെ നടുവിലിൽ പോലീസ്, സി. ആർ. പി. എ ഫ്, ബോംബ് സ്ക്വാഡ് സംയുക്താഭിമുഖ്യത്തിൽ പരിശോധന നടത്തി.

നടുവിൽ ബി.എസ്.എൻ.എൽ ഓഫീസ് പരിസരത്തെയും, പോളി ടെക്നിക്ക് പരിസരത്തെയും കാടുപിടിച്ചുകി ടക്കുന്ന സ്ഥലങ്ങളിലാണ് കുടിയാൻമല എസ്.എച്ച്.ഒ: ഹരിക്കുട്ടൻ്റെയും എസ്.ഐ: കെ.പി.വി രാജീവന്റെയും നേതൃത്വത്തിൽ ബോംബുകൾക്കായി പരിശോധന നടത്തിയത്. പൊതുതിരഞ്ഞെടുപ്പിൻ്റെയും പാനൂർ ബോംബ് സ്ഫോടനത്തിൻ്റെയും പശ്ചാത്തലത്തിൽ ഉന്നതതല നിർദേശപ്രകാരമാണ് നടുവിലിൽ പരിശോധന നടത്തിയത്.

പരിശോധന യിൽ ബോംബുകൾ ഒന്നും കണ്ടെത്താനായില്ല. വരും ദിനങ്ങളിലും പരിശോധന തുടരാനാണ് പോലീസ് തീരുമാനം. പേരാവൂർ ഡിവൈ.എസ്.പി അഷ്റഫിന്റെ മേൽനോട്ടത്തിൽ മുഴക്കുന്നിലെ പെരിങ്ങാനം, കുണ്ടലോട്, പടിക്കച്ചാൽ, മുടക്കോഴിമല തുടങ്ങിയ സ്ഥലങ്ങളിലാണ് മുഴക്കുന്ന് സി.ഐ - സന്തോഷ്‌കുമാർ, എസ്.ഐ: അജിത്ത് എന്നിവ രുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കേന്ദ്രസേനയും ബോംബ്, ഡോഗ് സ്ക്വാഡുകളും പരിശോധനയിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197679/bomb-blast-in-panurraid-in-the-middle-and-buzzing)