---
title: "ബോംബിനെക്കാൾ ശക്തി വോട്ടിനുണ്ടെന്ന് കാണിച്ചു കൊടുക്കണമെന്ന് ഷാഫി പറമ്പിൽ ; ചമ്പാടിനെ ഇളക്കിമറിച്ച് 'ഷാഫി ഷോ..!'"
english_title: "Shafi Parampil wants to show that hunting is stronger than bombs;'Shafi Show..!'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197533/shafi-parampil-wants-to-show-that-hunting-is-stronger-than-bombsshafi-show"
published_at: "2024-04-08T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613900ec8833_Untitled-4_copy.jpg"
keywords: []
---

# ബോംബിനെക്കാൾ ശക്തി വോട്ടിനുണ്ടെന്ന് കാണിച്ചു കൊടുക്കണമെന്ന് ഷാഫി പറമ്പിൽ ; ചമ്പാടിനെ ഇളക്കിമറിച്ച് 'ഷാഫി ഷോ..!'

> **Lead Summary:** **പാനൂർ : **ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെയും, ഫൈജിയുടെയും ലോകത്ത് ജീവിക്കുന്ന ജനം ബോംബിനേക്കാൾ ശക്തി വോട്ടിനുണ്ടെന്ന് തിരിച്ചറിയണമെന്ന് യു.ഡി.എഫ് വടകര നിയോജക മണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. സ്ഥാനാർത്ഥി പര്യടനത്തിൻ്റെ ഭാഗമായി അരയാക്കൂലും, ചമ്പാടും നൽകിയ സ്വീകരണ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഷാഫി. പുരോഗമനത്തെക്കുറിച്ചും, ആധൂനികകാലത്തെക്കുറിച്ചും സംസാരിക്കുന്നവർ ഈ 2024ലും ബോംബിനെ കാണുന്നു എന്ന ഗൗരവതരമായ കാര്യം പൊതു സമൂഹം കാണണം.

## Article Content

**പാനൂർ : **ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെയും, ഫൈജിയുടെയും ലോകത്ത് ജീവിക്കുന്ന ജനം ബോംബിനേക്കാൾ ശക്തി വോട്ടിനുണ്ടെന്ന് തിരിച്ചറിയണമെന്ന് യു.ഡി.എഫ് വടകര നിയോജക മണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. സ്ഥാനാർത്ഥി പര്യടനത്തിൻ്റെ ഭാഗമായി അരയാക്കൂലും, ചമ്പാടും നൽകിയ സ്വീകരണ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഷാഫി. പുരോഗമനത്തെക്കുറിച്ചും, ആധൂനികകാലത്തെക്കുറിച്ചും സംസാരിക്കുന്നവർ ഈ 2024ലും ബോംബിനെ കാണുന്നു എന്ന ഗൗരവതരമായ കാര്യം പൊതു സമൂഹം കാണണം.

ഒരു രസത്തിന് വേണ്ടി ഉണ്ടാക്കി വെക്കുന്ന സാധനമല്ല ബോംബ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വയം തിരുത്താൻ തയ്യാറാവുന്നില്ല എങ്കിൽ തിരുത്താൻ ശക്തിയുള്ള വരാണ് ജനങ്ങൾ. ബോംബിനെക്കാൾ, 'വാളിനെക്കാൾ ശക്തി വോട്ടിനുണ്ടെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും, അക്രമ രാഷ്ട്രീയത്തെ പരാജയപ്പെടുത്തണമെന്നും ഷാഫി പറഞ്ഞു. പര്യടനം മണിക്കൂറുകൾ വൈകിയെങ്കിലും ആവേശോജ്വല സ്വീകരണമാണ് ഷാഫിക്ക് ലഭിച്ചത്.

സ്ത്രീകളും, കുട്ടികളുമടക്കമുള്ളവർ വഴിയോരത്ത് സ്ഥാനാർത്ഥിക്കായി കാത്തിരുന്നിരുന്നു. അരയാക്കൂലിൽ നടന്ന സ്വീകരണ യോഗത്തിൽ യുഡിഎഫ് കൺവീനർ ടി പി പ്രേമനാഥൻ മാസ്റ്റർ അധ്യക്ഷനായി. സി.പി സിറാജ്, റഹ്ദാദ് മൂഴിക്കര, ഷാജി എം ചൊക്ലി, പവിത്രൻ കുന്നോത്ത്, എം പി സരോജിനി, വി.പി മോഹനൻ എന്നിവർ സംസാരിച്ചു.

ഭാർഗവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മീത്തലെ ചമ്പാട് നടന്ന സ്വീകരണയോഗത്തിൽ യുഡിഎഫ് ചെയർമാൻ പി.കെ ഹനീഫ അധ്യക്ഷനായി. ഷാനിദ് മേക്കുന്ന്, എം.അശോകൻ, റഷീദ് തലായി, എം.ജിതേഷ്, റഹീം ചമ്പാട്, വി.പി റഫീഖ്, ജാഫർ ചമ്പാട്, കെ.കെ ഉസ്മാൻ എന്നി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197533/shafi-parampil-wants-to-show-that-hunting-is-stronger-than-bombsshafi-show)