---
title: "പുല്ലൂക്കരയിലെ അക്രമത്തിൽ 2 യൂത്ത്  ലീഗ് പ്രവർത്തകർക്കും പരിക്ക് ; അക്രമം തുടങ്ങി വച്ചത് സി പി എം എന്നും ലീഗ്"
english_title: "2 youth league workers injured in violence in Pullukkara;The CPM and the League have started the violence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197486/2-youth-league-workers-injured-in-violence-in-pullukkarathe-cpm-and-the-league-have-started-the-violence"
published_at: "2024-04-08T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613630394a2f_Untitled-1_copy.jpg"
keywords: []
---

# പുല്ലൂക്കരയിലെ അക്രമത്തിൽ 2 യൂത്ത്  ലീഗ് പ്രവർത്തകർക്കും പരിക്ക് ; അക്രമം തുടങ്ങി വച്ചത് സി പി എം എന്നും ലീഗ്

> **Lead Summary:** പുല്ലൂക്കര: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ദിവസം സി പി എമ്മുകാരാൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ പുല്ലൂക്കര മുക്കിൽ പീടികയിലെ‌ മൻസൂറിൻ്റെ മുന്നാം ചരമവാർഷിക ദിനം തന്നെ കലാപ ശ്രമവുമായി സി പി എം രംഗത്തു വന്നിരിക്കുകയാണെന്ന് മുസ്ലിം ലീഗ്. മൻസൂർ വധകേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി ജാബിറിൻ്റെ നേതൃത്വത്തിലാണ് രണ്ട് യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരേ അക്രമണമുണ്ടായതെന്ന് ലീഗ് ആരോപിച്ചു.

## Article Content

പുല്ലൂക്കര: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ദിവസം സി പി എമ്മുകാരാൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ പുല്ലൂക്കര മുക്കിൽ പീടികയിലെ‌ മൻസൂറിൻ്റെ മുന്നാം ചരമവാർഷിക ദിനം തന്നെ കലാപ ശ്രമവുമായി സി പി എം രംഗത്തു വന്നിരിക്കുകയാണെന്ന് മുസ്ലിം ലീഗ്. മൻസൂർ വധകേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി ജാബിറിൻ്റെ നേതൃത്വത്തിലാണ് രണ്ട് യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരേ അക്രമണമുണ്ടായതെന്ന് ലീഗ് ആരോപിച്ചു.

യൂത്ത് ലീഗ് പ്രവർത്തകരായ പുത്തൻപുരയിൽ ജാസിം(21) പുത്തൻപുരയിൽ അജ്നാസ് (22) എന്നിവർക്കാണ് മർദ്ദനമേറ്റത്. എൽ ഡി എഫ് പ്രചരണാർത്ഥം വോട്ട് ചോദിച്ചു കൊണ്ട് മൻസൂർകൊല കേസ് പ്രതികളുടെ നേതൃത്വത്തിൽ വീട് കയറുന്നതുമായി ബന്ധപ്പെട്ടാണ് സംഭവത്തിന്റെ തുടക്കം.

മൻസൂറിന്റെ കൊലയാളികൾ വീട് കയറേണ്ട എന്ന് വീട്ടുകാർ തന്നെ പറഞ്ഞിട്ടും മനപ്പൂർവം വീട്ടിലേക്ക് അതിക്രമിച്ചുകേറി പ്രശ്നമുണ്ടാക്കുകയായിരുന്നു . കൊല കേസ്സ് പ്രതി പി പി ജാബിറിന്റെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയതെന്ന് പരിക്കേറ്റവർ പറഞ്ഞു. ജാബിറിന്റെ കൂടെ സിപിഎം നേതാക്കളുൾപ്പടെ കണ്ടാലറിയാവുന്ന പത്തോളം ആളുകളും ഉണ്ടെന്ന് അക്രമത്തിൽ പരിക്കേറ്റ യൂത്ത്ലീഗ് പ്രവർത്തകർ പറഞ്ഞു.

അക്രമത്തിൽ പ്രവർത്തകരെ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സമാധാനത്തോടെ മുന്നോട്ട് പോവുന്ന ഒരു നാട്ടിൽ മനപ്പൂർവം അക്രമം അഴിച്ചുവിട്ട് വീണ്ടും കലാപത്തിന് ശ്രമിക്കുകയാണ് സിപിഎമെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്നായിരുന്നു പുല്ലൂക്കരയിൽ വെച്ച് മൻസൂറിനെ സിപിഎം കൊലപ്പെടുത്തിയതെന്നും ലീഗ് നേതാക്കൾ പറഞ്ഞു.

വീണ്ടും ഒരു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുല്ലൂക്കരയിൽ സിപിഎം അക്രമത്തിന് കോപ്പ് കൂട്ടുന്നത് എന്നത് ഗൗരവമായി കാണേണ്ട വിഷയമാമാണെന്ന് മുസ്ലിം ലീഗ് മണ്ഡലം നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197486/2-youth-league-workers-injured-in-violence-in-pullukkarathe-cpm-and-the-league-have-started-the-violence)