---
title: "പാനൂർ ബോംബ് സ്ഫോടനം ; ഡിവൈഎഫ്ഐ നേതാവ്  അറസ്റ്റിൽ, 2 പേർ കൂടി കസ്റ്റഡിയിൽ"
english_title: "Panur Bomb Blast;DYFI leader arrested, 2 more in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197406/panur-bomb-blastdyfi-leader-arrested-2-more-in-custody"
published_at: "2024-04-07T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612975025f13_cdcdc.jpg"
keywords: []
---

# പാനൂർ ബോംബ് സ്ഫോടനം ; ഡിവൈഎഫ്ഐ നേതാവ്  അറസ്റ്റിൽ, 2 പേർ കൂടി കസ്റ്റഡിയിൽ

> **Lead Summary:** **പാനൂർ: **പാനൂർ മുളിയാതോട് ബോംബ് സ്ഫോടനത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകൻ അമൽ ബാബു നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ അനീഷ് അറസ്റ്റു ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ചെറുപറമ്പ് അടുങ്കുടി വയലിലെ അടുപ്പുകൂട്ടിയ പറമ്പത്ത് ഷബിൻ ലാൽ, കുന്നോത്ത് പറമ്പിലെ കിഴക്കയിൽ അതുൽ, ചിറക്കരാണ്ടിമേൽ സായൂജ്, ചെണ്ടയാട് പാടന്റെ താഴെ ഉറപ്പുള്ള കണ്ടിയിൽ അരുൺ എന്നിവരെ നേരത്തെ അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു.

## Article Content

**പാനൂർ: **പാനൂർ മുളിയാതോട് ബോംബ് സ്ഫോടനത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകൻ അമൽ ബാബു നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ അനീഷ് അറസ്റ്റു ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ചെറുപറമ്പ് അടുങ്കുടി വയലിലെ അടുപ്പുകൂട്ടിയ പറമ്പത്ത് ഷബിൻ ലാൽ, കുന്നോത്ത് പറമ്പിലെ കിഴക്കയിൽ അതുൽ, ചിറക്കരാണ്ടിമേൽ സായൂജ്, ചെണ്ടയാട് പാടന്റെ താഴെ ഉറപ്പുള്ള കണ്ടിയിൽ അരുൺ എന്നിവരെ നേരത്തെ അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിൽ സായൂജിൻ്റെ അറസ്റ്റ് ഇന്നലെ അർധരാത്രിയാണ് രേഖപ്പെടുത്തിയത്. സായൂജിനെയും, അമൽ ബാബുവിനെയും ഇന്ന് കോടതി റിമാൻ്റ് ചെയ്തു. കുന്നോത്ത് പറമ്പ് സ്വദേശി മിഥുൻ, കതിരൂർ സ്വദേശി ഷിബിൻ എന്നിവർ പോലീസ് കസ്റ്റഡിയിലുണ്ട്.ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

സ്ഫോടനത്തിൽ പരിക്കേറ്റവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ അടക്കം കേസിൽ പ്രതിയായത്. കുയിമ്പിൽ ക്ഷേത്ര ഉത്സവത്തിനിടെ നടന്ന അക്രമമായി ബന്ധപ്പെട്ടും അമലിനെതിരെ കേസുണ്ട്. ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ, കൂത്തുപറമ്പ് എസിപി കെവി. വേണുഗോപാൽ എന്നിവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197406/panur-bomb-blastdyfi-leader-arrested-2-more-in-custody)