---
title: "പാനൂർ സ്ഫോടനം ; കെ.കെ ശൈലജയെയും, സിപിഎമ്മിനെയും അപകീർത്തിപ്പെടുത്തുകയാണ് യു ഡി എഫെന്ന് എൽഡിഎഫ്, ഇത് പെരുമാറ്റച്ചട്ടലംഘനമെന്ന്   പി.ജയരാജൻ"
english_title: "Panur explosion;LDF says UDF is defaming KK Shailaja and CPM, P. Jayarajan says it is violation of code of conduct"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197220/panur-explosionldf-says-udf-is-defaming-kk-shailaja-and-cpm-p-jayarajan-says-it-is-violation-of-code-of-conduct"
published_at: "2024-04-06T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611726c9f8cb_Untitled-7_copy.jpg"
keywords: []
---

# പാനൂർ സ്ഫോടനം ; കെ.കെ ശൈലജയെയും, സിപിഎമ്മിനെയും അപകീർത്തിപ്പെടുത്തുകയാണ് യു ഡി എഫെന്ന് എൽഡിഎഫ്, ഇത് പെരുമാറ്റച്ചട്ടലംഘനമെന്ന്   പി.ജയരാജൻ

> **Lead Summary:** **പാനൂർ: **പാനൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ യെയും, സി പി എമ്മിനെയും അപകീർത്തിപ്പെടുത്തുകയാണെന്ന് എൽഡിഎഫ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തുന്ന ശ്രമങ്ങൾ തുടരുകയാണ്.. സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്.

## Article Content

**പാനൂർ: **പാനൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ യെയും, സി പി എമ്മിനെയും അപകീർത്തിപ്പെടുത്തുകയാണെന്ന് എൽഡിഎഫ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തുന്ന ശ്രമങ്ങൾ തുടരുകയാണ്.. സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്.

വർഷങ്ങൾക്ക് മുൻപെടുത്ത ഫോട്ടോകൾ ദുരുപയോഗം ചെയ്‌താണ് ഇത്തരത്തിൽ നുണപ്രചരണം നടത്തുന്നതെന്നും പി.ജയരാജൻ പറഞ്ഞു. സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നു. ബോംബ് നിർമ്മിക്കുന്നതിനിടയിൽ സ്ഫോടനത്തിൽ പരുക്കേറ്റവർ ആരുംതന്നെ സിപിഎം പ്രവർത്തകരല്ല. മാത്രമല്ല ബി ജെ പി പ്രവർത്തകൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മാണം നടന്നത്. ഈ ബിജെപിക്കാരനാണ് സ്ഫോടനത്തിൽ പരിക്കേറ്റവർ സി പി എം പ്രവർത്തകരാണ് എന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ വിളിച്ചുകൂവുന്നത്. അതിനാൽ സമഗ്രമായ അന്വേഷണം നടത്തണം.

2023 ജൂലൈ 9ന് പുത്തൂരിലെ സിപിഎം പ്രവർത്തകനായ ആഷിഖിനെ ആക്രമിച്ച സംഭവം, സിപിഎം കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം എ.പി.ലീലയുടെ വീട് ആക്രമിച്ച സംഭവം എന്നിങ്ങനെ പാർടി പ്രവർത്തകർക്ക് മാത്രമല്ല ആ നാട്ടിലെ പലർക്കുമെതിരെ ആക്രമങ്ങൾ നടത്തിയതിൻ്റെ ഫലമായി പാർടി തള്ളിപ്പറഞ്ഞ ഒരു സംഘത്തെ സിപിഎം പ്രവർത്തകരാണെന്ന് ചിത്രീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെമ്പാടും എൽ ഡി എഫിന് അനുകൂലമായ മുന്നേറ്റമാണ് കാണുന്നത്

കോൺഗ്രസിൻ്റെയും ലീഗിന്റെയും കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ UDF സ്ഥാനാർഥി ബോധപൂർവ്വം നുണപ്രചരണം നടത്തുകയാണെന്നും പി.ജയരാജൻ ആരോപിച്ചു. ജനകീയ രാഷ്ട്രീയ പ്രവർത്തനമാണ് എൽഡിഎഫിൻ്റേത്. മാരകായുധങ്ങളും ബോംബും ഉപയോഗിച്ച് എതിരാളികളെ നേരിടുന്ന രീതി കോൺഗ്രസിന്റെയും, ബിജെപിയുടേതുമാണ്. വാർത്ത സമ്മേളനത്തിൽ കെ ധനഞ്ജയൻ, കുന്നോത്ത് രവീന്ദ്രൻ, കെ ഇ കുഞ്ഞബ്‌ദുള്ള എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197220/panur-explosionldf-says-udf-is-defaming-kk-shailaja-and-cpm-p-jayarajan-says-it-is-violation-of-code-of-conduct)