---
title: "പന്ന്യന്നൂരിൽ നിയന്ത്രണം വിട്ട സിഎൻജി ഓട്ടോ ടിപ്പറിലും, കാറിലുമിടിച്ച് മറിഞ്ഞു ; ഓട്ടോയിൽ നിന്നും ഗ്യാസ് ലീക്കായത് പരിഭ്രാന്തി പരത്തി, ഓട്ടോ യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്."
english_title: "Panniyannur accident "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196992/panniyannur-accident"
published_at: "2024-04-05T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610118b3cabd_IMG-20240405-WA0117.jpg"
keywords: []
---

# പന്ന്യന്നൂരിൽ നിയന്ത്രണം വിട്ട സിഎൻജി ഓട്ടോ ടിപ്പറിലും, കാറിലുമിടിച്ച് മറിഞ്ഞു ; ഓട്ടോയിൽ നിന്നും ഗ്യാസ് ലീക്കായത് പരിഭ്രാന്തി പരത്തി, ഓട്ടോ യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്.

> **Lead Summary:** പന്ന്യന്നൂർ :പന്ന്യന്നൂർ മൈത്രി മരമില്ലിന് സമീപമാണ് പരക്കെ അപകടങ്ങളുണ്ടായത്. തലശേരിയിൽ നിന്നും പൂക്കോത്തേക്ക് വരികയായിരുന്ന KL 58 AH 3221 സി എൻ ജി ഓട്ടോറിക്ഷ ടിപ്പറിലിടിച്ച് തല കീഴായി മലക്കം മറിഞ്ഞ് കാറിലുമിടിച്ചു.

## Article Content

പന്ന്യന്നൂർ :പന്ന്യന്നൂർ മൈത്രി മരമില്ലിന് സമീപമാണ് പരക്കെ അപകടങ്ങളുണ്ടായത്. തലശേരിയിൽ നിന്നും പൂക്കോത്തേക്ക് വരികയായിരുന്ന KL 58 AH 3221 സി എൻ ജി ഓട്ടോറിക്ഷ ടിപ്പറിലിടിച്ച് തല കീഴായി മലക്കം മറിഞ്ഞ് കാറിലുമിടിച്ചു.

പൂക്കോത്തു നിന്നും തലശേരി ഭാഗത്തേക്ക് വരികയായിരുന്ന KL 10 BB 3634 ടിപ്പറിലും, പിറകിൽ വരികയായിരുന്ന KL 58 N 4909 നമ്പർ കാറിലുമാണ് ഓട്ടോയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ സിഎൻജി ഓട്ടോയിൽ നിന്നും ഗ്യാസ് ലീക്കായത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പാനൂർ ഫയർഫോഴ്സ് അപകട സാധ്യതയൊഴിവാക്കി.

വെള്ളം ചീറ്റി റോഡ് വൃത്തിയാക്കുകയും ചെയ്തു. അപകടത്തിൽ ഓട്ടോ യാത്രക്കാരായ പന്ന്യന്നൂർ മേപ്പനാട്ടെ തിലകൻ, ഭാര്യ ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. തലശേരിയിൽ നിന്നും ഓട്ടോയിൽ വീട്ടിലേക്ക് വരികയായിരുന്നു ഇവർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196992/panniyannur-accident)