---
title: "പാനൂരിൽ ബോംബ് സ്ഫോടന പ്രദേശം സന്ദർശിക്കാനെത്തിയ കോൺഗ്രസ് - മുസ്ലിം ലീഗ്  നേതാക്കളെ പൊലീസ് തടഞ്ഞു ; സ്ഥലത്ത് തർക്കം"
english_title: "Police stopped Congress-Muslim League leaders who came to visit the bomb blast site in Panur;Argument on the spot"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196887/police-stopped-congress-muslim-league-leaders-who-came-to-visit-the-bomb-blast-site-in-panurargument-on-the-spot"
published_at: "2024-04-05T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f950b0d0b8_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ ബോംബ് സ്ഫോടന പ്രദേശം സന്ദർശിക്കാനെത്തിയ കോൺഗ്രസ് - മുസ്ലിം ലീഗ്  നേതാക്കളെ പൊലീസ് തടഞ്ഞു ; സ്ഥലത്ത് തർക്കം

> **Lead Summary:** ***പാനൂർ: *** പാനൂരിൽ ബോംബ് സ്ഫോടനത്തിൽ സി പി എം പ്രവർത്തകർക്ക് പരിക്കേറ്റ സ്ഥലം സന്ദർശിക്കാനെത്തിയ ഡിസി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് ഉൾപ്പടെയുള്ള നേതാക്കളെയാണ് പൊലീസ് തടഞ്ഞത്.

## Article Content

***പാനൂർ: *** പാനൂരിൽ ബോംബ് സ്ഫോടനത്തിൽ സി പി എം പ്രവർത്തകർക്ക് പരിക്കേറ്റ സ്ഥലം സന്ദർശിക്കാനെത്തിയ ഡിസി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് ഉൾപ്പടെയുള്ള നേതാക്കളെയാണ് പൊലീസ് തടഞ്ഞത്.

പാനൂർ കൈവേലിക്കൽ മുളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് പരിക്ക് പറ്റിയ വാർത്തയറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയ എത്തിയ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഡി സി സി സെക്രട്ടറി കെ.പി സാജു, കെ.പി.സി.സി നിർവാഹക സമിതിയംഗം വി. സുരേന്ദ്രൻ, മുസ്ലിം ലീഗ് നേതാവ് പി.പി.എ സലാം, കെ.പി രാമചന്ദ്രൻ, ഉൾപ്പടെയുള്ള നേതാക്കളെയാണ് പോലീസ് തടഞ്ഞത്. കോൺഗ്രസ് നേതാക്കളും തമ്മിൽ തർക്കം തുടരുകയാണ്. സംഭവമറിഞ്ഞ് കൂടുതൽ നേതാക്കളും പ്രവർത്തകരും സ്ഥലത്ത് എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196887/police-stopped-congress-muslim-league-leaders-who-came-to-visit-the-bomb-blast-site-in-panurargument-on-the-spot)