---
title: "പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ; 2 സി പി എം പ്രവർത്തകർക്ക് ഗുരുതര പരിക്ക്"
english_title: "Explosion during bomb making in Panur;2 CPM workers seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196847/explosion-during-bomb-making-in-panur2-cpm-workers-seriously-injured"
published_at: "2024-04-05T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f6fbf2e59a_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ; 2 സി പി എം പ്രവർത്തകർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **പാനൂർ : **പാനൂരിനടുത്ത് കൈവേലിക്കൽ മുളിയാതോടിൽ ബോംബ് സ്ഫോടനം. 2 സിപിഎം പ്രവർത്തകർക്ക് ഗുരുതര പരിക്ക്. മുളിയാതോട് മരമില്ലിന് സമീപത്താണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ സിപിഎം പ്രവർത്തകരായ ഷെറിൻ , വിനീഷ് എന്നിവർക്ക് സാരമായി പരിക്കേറ്റു.

## Article Content

**പാനൂർ : **പാനൂരിനടുത്ത് കൈവേലിക്കൽ മുളിയാതോടിൽ ബോംബ് സ്ഫോടനം. 2 സിപിഎം പ്രവർത്തകർക്ക് ഗുരുതര പരിക്ക്. മുളിയാതോട് മരമില്ലിന് സമീപത്താണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ സിപിഎം പ്രവർത്തകരായ ഷെറിൻ , വിനീഷ് എന്നിവർക്ക് സാരമായി പരിക്കേറ്റു.

ഇതിൽ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മുഖത്തും, കൈയ്ക്കുമാണ് പരിക്ക്. പരിക്കേറ്റവരെ നാട്ടുകാർ തലശേരി സഹകരണ ആശുപത്രിയിലും, പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്ന് പോലീസ് പറഞ്ഞു. പാനൂർ സിഐ പ്രേംസദന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196847/explosion-during-bomb-making-in-panur2-cpm-workers-seriously-injured)