---
title: "മദ്യലഹരിയിൽ മാലിന്യവണ്ടി തടഞ്ഞ് പണം ആവശ്യപ്പെട്ടു ; പാനൂർ സ്വദേശികൾ റിമാൻറിൽ , സ്‌റ്റേഷനിലെ സി.സി ടിവി തകർത്തതിനും കേസ്"
english_title: "He stopped the garbage truck while drunk and demanded money;CPM workers from Panur remanded, case for breaking CC TV in station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196814/he-stopped-the-garbage-truck-while-drunk-and-demanded-moneycpm-workers-from-panur-remanded-case-for-breaking-cc-tv-in-station"
published_at: "2024-04-04T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660edae7cc074_download_(1).jpg"
keywords: []
---

# മദ്യലഹരിയിൽ മാലിന്യവണ്ടി തടഞ്ഞ് പണം ആവശ്യപ്പെട്ടു ; പാനൂർ സ്വദേശികൾ റിമാൻറിൽ , സ്‌റ്റേഷനിലെ സി.സി ടിവി തകർത്തതിനും കേസ്

> **Lead Summary:** പാനൂർ: മാലിന്യ വണ്ടി തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ട പ്രതികളെ പന്തക്കൽ പോലീസ് പിടികൂടി. പാനൂരിനടുത്ത് മൊകേരിയിലെ സൗപർണികയിലെ സഹോദരങ്ങളായ അതുൽ അശോക് , നിതുൽ അശോക് , കൂരാറ കുനിയിൽ പൊക്കാനായിൻ്റെവിടെ അഭിജിത് പ്രകാശ് എന്നിവരെയാണ് പന്തക്കൽ സബ് ഇൻസ്പെക്ടർ ജയരാജും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

പാനൂർ: മാലിന്യ വണ്ടി തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ട പ്രതികളെ പന്തക്കൽ പോലീസ് പിടികൂടി. പാനൂരിനടുത്ത് മൊകേരിയിലെ സൗപർണികയിലെ സഹോദരങ്ങളായ അതുൽ അശോക് , നിതുൽ അശോക് , കൂരാറ കുനിയിൽ പൊക്കാനായിൻ്റെവിടെ അഭിജിത് പ്രകാശ് എന്നിവരെയാണ് പന്തക്കൽ സബ് ഇൻസ്പെക്ടർ ജയരാജും സംഘവും അറസ്റ്റ് ചെയ്തത്.

എ.എസ്.ഐ. മാരായ സുരേഷ്, വിനീത്, സുജിത്, പോലീസ് കോൺസ്റ്റബിൾമാരായ സിജി, വിപിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ പോലീസ് സ്റ്റേഷനിലെ നീരീക്ഷണ ക്യാമറയും മറ്റും നശിപ്പിച്ചതിനു ഇൻചാർജ് എ.എസ്.ഐ. സുരേഷിന്റെ പരാതിയിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.

പ്രതികളെ മാഹി കോടതി 14 ദിവസം റിമാൻഡ് ചെയ്തു. പ്രതികൾ പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്യപസംഘത്തിലെ സ്ഥിരം പ്രശ്നക്കാരാണെന്ന് എസ്ഐ ജയരാജൻ പറഞ്ഞു. മദ്യലഹരിയിൽ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നിരീക്ഷണം നടത്തി കർശന നടപടികൾ സ്വീകരിക്കുമെന്നും ജയരാജൻ അറിയിച്ചു.

അതേസമയം പ്രതികൾക്ക് സി പി എമ്മുമായി ബന്ധമൊന്നുമില്ലെന്നും, പ്രചരണം വസ്തുതാപരമല്ലെന്നും നേതാക്കൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196814/he-stopped-the-garbage-truck-while-drunk-and-demanded-moneycpm-workers-from-panur-remanded-case-for-breaking-cc-tv-in-station)