---
title: "ആറ്റുനോറ്റുണ്ടായ കാണാ കൺമണി  നഷ്ടപ്പെട്ട തീരാ   വേദനയിൽ ഒരു പിതാവ് ; തലശേരി മിഷൻ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗോപാൽപേട്ട സ്വദേശിയായ  നൗഷാദ്"
english_title: "A father in agony lost his eyesight due to a goat's eye;Naushad, a native of Gopalpeta, has made serious allegations against Thalassery Mission Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196782/a-father-in-agony-lost-his-eyesight-due-to-a-goats-eyenaushad-a-native-of-gopalpeta-has-made-serious-allegations-against-thalassery-mission-hospital"
published_at: "2024-04-04T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660eb2bef1ec9_Untitled-9_copy.jpg"
keywords: []
---

# ആറ്റുനോറ്റുണ്ടായ കാണാ കൺമണി  നഷ്ടപ്പെട്ട തീരാ   വേദനയിൽ ഒരു പിതാവ് ; തലശേരി മിഷൻ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗോപാൽപേട്ട സ്വദേശിയായ  നൗഷാദ്

> **Lead Summary:** **തലശേരി: ** ഗോപാൽപേട്ട കൊക്കപ്പുറം അൽ നൗഗറിലെ പി.വി നൗഷാദാണ് തലശേരി മിഷൻ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. കല്യാണം കഴിഞ്ഞ് ഏഴര വർഷം കഴിഞ്ഞ ശേഷമാണ് നൗഷാദിൻ്റെ ഭാര്യ ഇ.വി സാഹിറ ഗർഭിണിയാകുന്നത്. ഗൈനക്കോളജിസ്റ്റ് ഡോ. വേണുഗോപാലിൻ്റെ ചികിത്സയിലായിരുന്നു. മാർച്ച് 18ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് സ്കാൻ ചെയ്തപ്പോൾ യാതൊരു കുഴപ്പവുമില്ലെന്നും,

## Article Content

**തലശേരി: ** ഗോപാൽപേട്ട കൊക്കപ്പുറം അൽ നൗഗറിലെ പി.വി നൗഷാദാണ് തലശേരി മിഷൻ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. കല്യാണം കഴിഞ്ഞ് ഏഴര വർഷം കഴിഞ്ഞ ശേഷമാണ് നൗഷാദിൻ്റെ ഭാര്യ ഇ.വി സാഹിറ ഗർഭിണിയാകുന്നത്. ഗൈനക്കോളജിസ്റ്റ് ഡോ. വേണുഗോപാലിൻ്റെ ചികിത്സയിലായിരുന്നു. മാർച്ച് 18ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് സ്കാൻ ചെയ്തപ്പോൾ യാതൊരു കുഴപ്പവുമില്ലെന്നും,

19 ന് സ്കാനിംഗ് നടത്താമെന്നും ഡോക്ടർ പറയുകയും ചെയ്തിരുന്നു. രാത്രി 8 മണിക്ക് ഇഞ്ചക്ഷൻ കുത്തിവയ്ക്കാൻ പറഞ്ഞ് ഡോ. വേണുഗോപാൽ തിരികെ പോയി. മരുന്ന് കുത്തിവച്ചതോടെ ഹാർട്ട് ബീറ്റും, കുട്ടിയുടെ അനക്കവും ഇല്ലാതായി. തുടർന്ന് സിസ്റ്റർ വിളിച്ചതനുസരിച്ച് വേണുഗോപാൽ ഡോക്ടർ ഓടിയെത്തി സ്വന്തമായി സ്കാൻ ചെയ്യുകയും കുട്ടി മരണപ്പെട്ടെന്ന് അറിയിക്കുകയും, അടുത്ത തവണ നോക്കാമെന്ന് പറയുകയും ചെയ്തു.

എന്താണ് സംഭവിച്ചതെന്ന് പോലും ഡോക്ടർ പറഞ്ഞില്ല. 20 ന് രാത്രി 11.30 ഓടെ ഓപ്പറേഷൻ നടത്തി കുട്ടിയെ പുറത്തെടുക്കുകയും 21ന് പുലർച്ചെ 1.30ന് സൈദാർ പള്ളിയിൽ മറവ് ചെയ്യുകയും ചെയ്തു.

കുട്ടികളുണ്ടാവാത്തതിന് ബന്ധുക്കളുടെയടക്കം കുറ്റപ്പെടുത്തലുകൾക്കിടയുണ്ടായ കുട്ടിയാണെന്നും, മരണത്തിനുത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നൗഷാദ് മാധ്യമ പ്രവർത്തകർക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. മിഷൻ ആശുപത്രിക്കെതിരെ മുഖ്യമന്ത്രി, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് നൗഷാദ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196782/a-father-in-agony-lost-his-eyesight-due-to-a-goats-eyenaushad-a-native-of-gopalpeta-has-made-serious-allegations-against-thalassery-mission-hospital)