---
title: "കണ്ണൂരിൽ വൻ ചൂതാട്ട സംഘം പിടിയിൽ ; അര ലക്ഷത്തോളം രൂപ പിടിച്ചെടുത്തു."
english_title: "Big gambling gang arrested in Kannur;About half a lakh rupees were seized."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196573/big-gambling-gang-arrested-in-kannurabout-half-a-lakh-rupees-were-seized"
published_at: "2024-04-03T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d751fe21e3_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ വൻ ചൂതാട്ട സംഘം പിടിയിൽ ; അര ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.

> **Lead Summary:** **കണ്ണൂർ : ** ലോഡ്‌ജിൽ മുറിയെടുത്ത് ചൂതാട്ടം നടത്തുന്ന സംഘത്തെ ടൗൺ എസ്.ഐ. പി.പി.ഷമീലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. നേതാജി റോഡിലെ ക്ലിഫോർഡ് ഇൻ ഹോട്ടലിൽ നിന്ന് ഇന്നലെ വൈകുന്നേരം ആറുമണി യോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒമ്പതംഗ സംഘത്തെ പിടികൂടിയത്.

## Article Content

**കണ്ണൂർ : ** ലോഡ്‌ജിൽ മുറിയെടുത്ത് ചൂതാട്ടം നടത്തുന്ന സംഘത്തെ ടൗൺ എസ്.ഐ. പി.പി.ഷമീലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. നേതാജി റോഡിലെ ക്ലിഫോർഡ് ഇൻ ഹോട്ടലിൽ നിന്ന് ഇന്നലെ വൈകുന്നേരം ആറുമണി യോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒമ്പതംഗ സംഘത്തെ പിടികൂടിയത്.

കടലായി അഫേർപറമ്പിലെ ഇർഫാനിയിൽ എം.പി.മുസ്‌തഫ (69), അഴീക്കോട് മഷർ ക്വാർട്ടേഴ്‌സിലെ സി.പി.ജാബിർ (50), വളപട്ടണം മാർക്കറ്റ് റോഡിലെ നാലകത്ത് മുഹമ്മദ് റാഫി (63), പാപ്പിനിശ്ശേരി ഏന്താട് റോഡിലെ ഹലീമ മൻസിലിൽ എ.അബ്ദുൾ കലാം (62), ചിറക്കൽ പട്ടേൽ റോഡ് ആശാരി കമ്പനിക്കടുത്ത എസ്.എൻ ഹൗസിൽ നായക്കൻ നടുക്കണ്ടി ഷബീർ (34), ചൊവ്വ അവിട്ടത്തിൽ ടി.വി.ഷാജി (48), സിറ്റി മൈതാനപ്പള്ളിയിലെ സിയാൻ മൻസിലിൽ സുൽഫിക്കർ അലി (55), കല്യാശേരി മിലായിൽ ആലക്കൊളകത്ത് അഹമ്മദ് (48), ആലക്കോട്ടെ അഴിക്കോടൻ്റകത്ത് എ.ഹാരീസ് (50) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 45,100 രൂപയും പിടിച്ചെടുത്തു. എസ്.ഐമാരായ എം സവ്യസാചി, അജയൻ, പി.കെ.ഷാജി, എ.എസ്.ഐ രഞ്ജിത്ത്, സീനിയർ സി.പി.ഒ വിതേഷ്, സി.പി.ഒമാരായ റമീസ്, അനിസ്, സനീഷ്, രാജേഷ് ഡ്രൈവർ വിനിൽമോൻ (സി.പി.ഒ) എന്നിവരും ചൂതാട്ടക്കാരെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196573/big-gambling-gang-arrested-in-kannurabout-half-a-lakh-rupees-were-seized)