---
title: "കണ്ണൂരിൽ  പള്ളിയിൽ ഉസ്‌താദിൻ്റെ മുറി കുത്തി  തുറന്ന് പണവും മൊബൈൽ ഫോണുകളും കവർന്ന പ്രതികൾ പിടിയിൽ."
english_title: "In Kannur, the accused who broke into the Ustad's room and stole money and mobile phones were arrested."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196481/in-kannur-the-accused-who-broke-into-the-ustads-room-and-stole-money-and-mobile-phones-were-arrested"
published_at: "2024-04-03T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d11f6c284c_Untitled-5_copy.jpg"
keywords: []
---

# കണ്ണൂരിൽ  പള്ളിയിൽ ഉസ്‌താദിൻ്റെ മുറി കുത്തി  തുറന്ന് പണവും മൊബൈൽ ഫോണുകളും കവർന്ന പ്രതികൾ പിടിയിൽ.

> **Lead Summary:** ****വെങ്ങര മുട്ടത്തെ എം.കെ.മുഹമ്മദ് ഫയാസ് , കൊട്ടില നരിക്കോട് പാറമ്മലിലെ കെ.ടി.മുഹമ്മദ് ഹിഫാസ് എന്നിവരെയാണ് പഴയങ്ങാടി എസ്.ഐ.മാരായ കെ.കെ. തു ളസി, പ്രകാശൻ എന്നിവർ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ മാസം 11 ന് രാത്രി യിലാണ് മുട്ടം ജമാഅത്ത് പളളിയിൽ മോഷണം നടന്നത്.

## Article Content

****വെങ്ങര മുട്ടത്തെ എം.കെ.മുഹമ്മദ് ഫയാസ് , കൊട്ടില നരിക്കോട് പാറമ്മലിലെ കെ.ടി.മുഹമ്മദ് ഹിഫാസ് എന്നിവരെയാണ് പഴയങ്ങാടി എസ്.ഐ.മാരായ കെ.കെ. തു ളസി, പ്രകാശൻ എന്നിവർ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ മാസം 11 ന് രാത്രി യിലാണ് മുട്ടം ജമാഅത്ത് പളളിയിൽ മോഷണം നടന്നത്.

പള്ളിയുടെ മുകളിലെ നിലയിൽ പൂട്ടിയ മുറി കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ ബാഗിൽ സൂക്ഷിച്ച സൗദി റിയാൽ ഉൾപ്പെടെ 10,800 രൂപയും 38,000 രൂ പയുടെയും, 6,000 രൂപയുടെയും ഓരോ മൊബൈൽ ഫോ ണും മോഷ്ടിച്ച മൂന്നംഗ സംഘം രക്ഷപ്പെടുകയാ യിരുന്നു. പള്ളി ഭാരവാഹി മുട്ടം പള്ളിച്ചാലിലെ എസ്എ.പി. മൊയ്നുദ്ദീൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് മോഷണ സംഘത്തിലെ രണ്ടു പേരെ അറ സ്റ്റുചെയ്യുകയായിരുന്നു.

കേസിൽ വെങ്ങര മൂലയിലെ പി.കെ.മൺസൂറിനെ പിടികൂടാനുണ്ട്. നേരത്തെ ചെറുവത്തൂർ മടക്കര തുരുത്തിയിലെ പള്ളിയിലും സമാനമായ രീതിയിൽ മലപ്പുറം സ്വദേശിയാ ഉസ്‌താദിന്റെ പണവും, വാച്ചും ഫോണും, സർട്ടിഫിക്കറ്റുകളും പ്രതികൾ കവർന്നിരുന്നു. കേസിൽ ചന്തേര പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196481/in-kannur-the-accused-who-broke-into-the-ustads-room-and-stole-money-and-mobile-phones-were-arrested)