---
title: "കാഞ്ഞങ്ങാട് പിതാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്ന മകൻ കൈയ്യിൽ പച്ചകുത്തിയത് 'ഹൃദയമുളളവൻ' എന്ന് ; ചിരിക്കണോ കരയണോ എന്നറിയാതെ പൊലീസ്"
english_title: "Kanhangad The son who killed his father with a wooden ball has tattooed on his hand as 'the one with heart';Police don't know whether to laugh or cry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196407/kanhangad-the-son-who-killed-his-father-with-a-wooden-ball-has-tattooed-on-his-hand-as-the-one-with-heartpolice-dont-know-whether-to-laugh-or-cry"
published_at: "2024-04-03T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ce1ee3fe32_Untitled-1_copy.jpg"
keywords: []
---

# കാഞ്ഞങ്ങാട് പിതാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്ന മകൻ കൈയ്യിൽ പച്ചകുത്തിയത് 'ഹൃദയമുളളവൻ' എന്ന് ; ചിരിക്കണോ കരയണോ എന്നറിയാതെ പൊലീസ്

> **Lead Summary:** **** പിതാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്ന മകൻ കയ്യിൽ പച്ചകുത്തിയത് 'ഹൃദയമുള്ളവൻ' എന്ന്. കാസർകോട് കാഞ്ഞങ്ങാട്ടെ പള്ളിക്കരയിലെ പഴയ ആഞ്ജനേയ ടാക്കീസിന് പിറകിൽ താമസിക്കുന്ന കൊട്ടയാട്ട് ഹൗസിൽ പി.അപ്പക്കുഞ്ഞി യെ കൊലപ്പെ ടുത്തിയ മൂത്തമകൻ പി.ടി.പ്രമോദിന്റെ കൈയി ലാണ് സ്വഭാവവുമായി ഒട്ടും ബന്ധമില്ലാത്ത പച്ചകുത്തൽ.

## Article Content

**** പിതാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്ന മകൻ കയ്യിൽ പച്ചകുത്തിയത് 'ഹൃദയമുള്ളവൻ' എന്ന്. കാസർകോട് കാഞ്ഞങ്ങാട്ടെ പള്ളിക്കരയിലെ പഴയ ആഞ്ജനേയ ടാക്കീസിന് പിറകിൽ താമസിക്കുന്ന കൊട്ടയാട്ട് ഹൗസിൽ പി.അപ്പക്കുഞ്ഞി യെ കൊലപ്പെ ടുത്തിയ മൂത്തമകൻ പി.ടി.പ്രമോദിന്റെ കൈയി ലാണ് സ്വഭാവവുമായി ഒട്ടും ബന്ധമില്ലാത്ത പച്ചകുത്തൽ.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പ്രമോദ് അച്ഛനെ കൊലപ്പെടുത്തിയത്. ഗൾഫിലായി രുന്ന പ്രമോദ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അമിത മദ്യപാനിയാണ് ഇയാൾ. ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കൈയിലെ പച്ചകുത്തൽ ശ്രദ്ധയിൽപ്പെട്ടത്.

ഇതോടെ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിരുന്നു പൊലീസുകാർ. അതേ സമയം മകൻ്റെ ശല്യം സഹിക്കാനാവാതെ അപ്പക്കുഞ്ഞി നൽകിയ പരാതി പൊലീസ് അവഗണിച്ചെന്നും ആക്ഷേപമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196407/kanhangad-the-son-who-killed-his-father-with-a-wooden-ball-has-tattooed-on-his-hand-as-the-one-with-heartpolice-dont-know-whether-to-laugh-or-cry)