---
title: "കടവത്തൂരിൽ എടിഎം തകർത്ത് മോഷണശ്രമം ; യുവാവിൻ്റെ ദൃശ്യം പുറത്ത് വിട്ട് പൊലീസ്, വിവരം ലഭിക്കുന്നവർ അറിയിക്കണം"
english_title: "Attempted theft by breaking ATM in Kadavathur;The young man's scene should be released and the police should inform those who get the information"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196310/attempted-theft-by-breaking-atm-in-kadavathurthe-young-mans-scene-should-be-released-and-the-police-should-inform-those-who-get-the-information"
published_at: "2024-04-02T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660c12c637380_Untitled-12_copy.jpg"
keywords: []
---

# കടവത്തൂരിൽ എടിഎം തകർത്ത് മോഷണശ്രമം ; യുവാവിൻ്റെ ദൃശ്യം പുറത്ത് വിട്ട് പൊലീസ്, വിവരം ലഭിക്കുന്നവർ അറിയിക്കണം

> **Lead Summary:** **കടവത്തൂർ: ** കടവത്തൂർ ടൗണിലെ എസ്ബിഐ മെയിൻ ശാഖയ്ക്ക് സമീപം പ്രവർത്തിക്കുന്ന എടിഎം മെഷീൻ തകർത്ത് പണം കവരാൻ ശ്രമിച്ച പ്രതിയുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ കൊളവല്ലൂർ പൊലീസിൽ വിവരം അറിയിക്കണം.പുലർച്ചെ 2 മണിക്കാണ് കടവത്തൂരിൽ മോഷണ ശ്രമം നടന്നത്.

## Article Content

**കടവത്തൂർ: ** കടവത്തൂർ ടൗണിലെ എസ്ബിഐ മെയിൻ ശാഖയ്ക്ക് സമീപം പ്രവർത്തിക്കുന്ന എടിഎം മെഷീൻ തകർത്ത് പണം കവരാൻ ശ്രമിച്ച പ്രതിയുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ കൊളവല്ലൂർ പൊലീസിൽ വിവരം അറിയിക്കണം.പുലർച്ചെ 2 മണിക്കാണ് കടവത്തൂരിൽ മോഷണ ശ്രമം നടന്നത്.

ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ യുവാവാണ് മോഷണ ശ്രമത്തിന് പിന്നിൽ. എ ടി എമ്മും, കേഷ് ഡിപ്പോസിറ്റ് മിഷ്യനും നശിപ്പിച്ച നിലയിലാണ്. വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. യുവാവിനെ കണ്ടെത്താനായി കടവത്തൂർ ടൗണിലെ ക്യാമറകൾ പൊലീസ് പരിശോധിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497980858, 0490 2462025 നമ്പറുകളിൽ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196310/attempted-theft-by-breaking-atm-in-kadavathurthe-young-mans-scene-should-be-released-and-the-police-should-inform-those-who-get-the-information)