---
title: "പന്ന്യന്നൂർ ഷജിൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച നടനമുറ്റം കുട്ടികൾക്കുള്ള അഭിനയ പരിശീലനക്കളരി ശ്രദ്ധേയമായി. "
english_title: "The acting training for children in the playground organized by the Pannyannoor Shajil Arts and Sports Club was remarkable."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196232/the-acting-training-for-children-in-the-playground-organized-by-the-pannyannoor-shajil-arts-and-sports-club-was-remarkable"
published_at: "2024-04-02T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660bbaeff1f26_Untitled-6_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഷജിൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച നടനമുറ്റം കുട്ടികൾക്കുള്ള അഭിനയ പരിശീലനക്കളരി ശ്രദ്ധേയമായി. 

> **Lead Summary:** *** ***കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുക, വ്യക്തിത്വ വികാസം, ആത്മവിശ്വാസം എന്നിവ പരിപോഷിപ്പിക്കുക എന്നീ ഉദ്ദേശത്തോടെയാണ് കുട്ടികളുടെ തിയേറ്റർ ക്യാമ്പ് നടത്തിയത്.

## Article Content

*** ***കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുക, വ്യക്തിത്വ വികാസം, ആത്മവിശ്വാസം എന്നിവ പരിപോഷിപ്പിക്കുക എന്നീ ഉദ്ദേശത്തോടെയാണ് കുട്ടികളുടെ തിയേറ്റർ ക്യാമ്പ് നടത്തിയത്.

മൂന്ന് ദിവസങ്ങളിലായി രാവിലെ 9 മുതൽ 6 യായിരുന്നു ക്യാമ്പ്. 40 ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കേരളത്തിലെ പ്രശസ്തരായ അഭിനയ പരിശീലകരായ കെ.വി വിജേഷ്, കബനി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തിയേറ്റർ ക്യാമ്പ് വ്യത്യസ്ഥ അനുഭവമായെന്ന് വിദ്യാർത്ഥികളും പറഞ്ഞു.

ക്യാമ്പിൻ്റെ സമാപന സമ്മേളനം ഇന്ന് വൈകീട്ട് 6ന് പ്രശസ്ത നാടക സിനിമാ നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. പ്രശസ്ത നാടക സിനിമാ നടി നിഹാരിക എസ്.മോഹൻ മുഖ്യാതിഥിയാകും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196232/the-acting-training-for-children-in-the-playground-organized-by-the-pannyannoor-shajil-arts-and-sports-club-was-remarkable)