---
title: "പന്ന്യന്നൂരിൻ്റെ ഇടതുമനമറിഞ്ഞ് കെ.കെ   ശൈലജ ടീച്ചർ ; പര്യടന സമാപനം  രാത്രി 8ന് താഴെ ചമ്പാട്"
english_title: "KK Shailaja, a teacher on the left of Panniannoor;The tour concludes at 8 pm below Champad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196216/kk-shailaja-a-teacher-on-the-left-of-panniannoorthe-tour-concludes-at-8-pm-below-champad"
published_at: "2024-04-02T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660baa9d963f5_Untitled-4_copy.jpg"
keywords: []
---

# പന്ന്യന്നൂരിൻ്റെ ഇടതുമനമറിഞ്ഞ് കെ.കെ   ശൈലജ ടീച്ചർ ; പര്യടന സമാപനം  രാത്രി 8ന് താഴെ ചമ്പാട്

> **Lead Summary:** *** ***കൊടുംചൂടിനും മേലെയായിരുന്നു ആവേശം. കൊന്നപൂക്കൾ വിതറിയും, ബാൻ്റ് വാദ്യമേളങ്ങളുടെ താളമൊരു ക്കിയും ഉത്സവംപോലെ ജനം ഒറ്റ മനസ്സാലെ സ്ഥാനാർഥിക്കൊപ്പം ഒഴുകി. വടകരയുടെ എൽ ഡിഎഫ് വിജയത്തിൽ ചരിത്രം തിരുത്തുന്ന ഭൂരിപക്ഷമെന്ന ചിന്തയിലാണ് സ്ഥാനാർഥി കെ കെ ശൈലജ ക്കൊപ്പം ഒരു നാടൊന്നാകെ അണിചേർന്നത്.

## Article Content

*** ***കൊടുംചൂടിനും മേലെയായിരുന്നു ആവേശം. കൊന്നപൂക്കൾ വിതറിയും, ബാൻ്റ് വാദ്യമേളങ്ങളുടെ താളമൊരു ക്കിയും ഉത്സവംപോലെ ജനം ഒറ്റ മനസ്സാലെ സ്ഥാനാർഥിക്കൊപ്പം ഒഴുകി. വടകരയുടെ എൽ ഡിഎഫ് വിജയത്തിൽ ചരിത്രം തിരുത്തുന്ന ഭൂരിപക്ഷമെന്ന ചിന്തയിലാണ് സ്ഥാനാർഥി കെ കെ ശൈലജ ക്കൊപ്പം ഒരു നാടൊന്നാകെ അണിചേർന്നത്.

ടീച്ചറെ കാണാനും പരിചയം പുതുക്കാനും ഓരോ സ്വീകരണ കേന്ദ്രത്തിലും രാഷ്ട്രീയഭേദമില്ലാതെ വൻ ജനാവലി ഒഴുകിയെത്തി. തലശേരി മണ്ഡലത്തിലെ ചൊവ്വാഴ്ചത്തെ സ്വീകരണ പരിപാടിയിലെ ആദ്യ കേന്ദ്രം പന്ന്യന്നൂരായിരുന്നു.

സ്ഥാനാർത്ഥി അര മണിക്കൂറോളം വൈകിയിരുന്നെങ്കിലും അതൊന്നും പന്ന്യന്നൂരിൻ്റെ ഇടതു മനസിനെ ബാധിച്ചതേയില്ല. എല്ലാവരെയും നേരിൽ കണ്ടും സൗഹൃദം പങ്കിട്ടും ടീച്ചർ അവരിലൊരാളായി. ബാൻഡ് മേളവും, മുത്തുക്കുടയും, പൂക്കൂടയും, വർണ ബലൂണുകളുമായി പാതയോര ങ്ങളിൽ തടിച്ചുകൂടിയ ആബാലവൃദ്ധം സ്നേഹ വായ്പോടെ സ്ഥാനാർഥിയെ ഏറ്റുവാങ്ങി.

ജനാധിപത്യം, മതനിരപേക്ഷത എന്നിവക്കായി പാർലമെൻ്റിൽ നിലകൊള്ളുമെന്ന് സ്വീകരണത്തിന് മറുപടിയായി സ്ഥാനാർത്ഥി ജനങ്ങൾക്ക് ഉറപ്പു നൽകി. കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കാനായി പോരാടുമെന്നും, വടകരയിൽ വമ്പിച്ച ഭൂരിപക്ഷം ഉറപ്പാണെന്നും കെ.കെ ശൈലജ പറഞ്ഞു.

അഡ്വ. കെ.ഗോപാലൻ അധ്യക്ഷനായി. എൻ പി രാജൻ സ്വാഗതം പറഞ്ഞു. അഡ്വ.എം എസ് നിഷാദ്, കാരായി രാജൻ, എന്നിവർ സംസാരിച്ചു. കെ.കെ രാജീവൻ, എ.ശൈലജ, വി.എം ബാബു, കെ.ടി കെ സത്യൻ, കെ.കെ മനോഹരൻ, പി.പി പ്രഗീഷ് എന്നിവർ നേതൃത്വം നൽകി. രാത്രി 8 മണിക്ക് താഴെ ചമ്പാട് സ്വീകരണ പരിപാടി സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196216/kk-shailaja-a-teacher-on-the-left-of-panniannoorthe-tour-concludes-at-8-pm-below-champad)