---
title: "രാജ്യം നിലനിൽക്കണം തെരഞ്ഞടുപ്പ്  പോരാട്ടം മതേതരത്വവും ജാനാധിപത്യവും സംരക്ഷിക്കാൻ - ബൃന്ദ കാരാട്ട്"
english_title: "Country must survive election fight to protect secularism and tyranny - Brenda Karat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196113/country-must-survive-election-fight-to-protect-secularism-and-tyranny-brenda-karat"
published_at: "2024-04-01T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ae122d6879_Untitled-3_copy.jpg"
keywords: []
---

# രാജ്യം നിലനിൽക്കണം തെരഞ്ഞടുപ്പ്  പോരാട്ടം മതേതരത്വവും ജാനാധിപത്യവും സംരക്ഷിക്കാൻ - ബൃന്ദ കാരാട്ട്

> **Lead Summary:** വടകര : നമ്മുടെ രാജ്യം നിലനിൽക്കണമോ ചോദ്യം ഉയരുന്ന കാലത്ത് മതേതരത്വവും ജാനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമായി വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട് പറഞ്ഞു.

## Article Content

വടകര : നമ്മുടെ രാജ്യം നിലനിൽക്കണമോ ചോദ്യം ഉയരുന്ന കാലത്ത് മതേതരത്വവും ജാനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമായി വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട് പറഞ്ഞു.

വടകര ലോക്സഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ കെ ശൈലജക്ക് വോട്ട് അഭ്യർഥിച്ച് വടകരയിൽ വനിതകളുടെ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുടെയായിരുന്നു അവർ. എൽഡിഡബ്ല്യുഎഫ് വടകര പാർലമെൻ്റ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വടകര കോട്ടപ്പറമ്പിൽ നിന്ന് ആരംഭിച്ച റാലിയിൽ ആയിരക്കണക്കിന് വനിതകൾ പങ്കാളികളായി. നാരായണ നഗരം സ്റ്റേഡിയത്തിൽ നടന്ന സമാപന പരിപാടിയിൽ ഒ പി ഷീജ അധ്യക്ഷയായി.

> സ്ഥാനാർഥി കെ കെ ശൈലജ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി, കെ കെ ലതിക, കാനത്തിൽ ജമീല എംഎൽഎ, ഇ എസ് ബിജിമോൾ, അജിത കുന്നത്ത്, അഡ്വ. ബിനിഷ, ഖദീജ ടീച്ചർ തുടങിയവർ സംസാരിച്ചു. കരുതലിൻ്റെ സ്നേഹ സ്പർശം, ആരോഗ്യമേഖലയിൽ കേരള മോഡലിന് കരുത്ത് പകർന്ന ഭരണാധികാരി, നിപയിലും കോവിഡിലിനും ഒരു ജനതയെ ചേർത്തു പിടിച്ച ജനകീയ നേതാവിൻ്റെ വിജയം സുനിശ്ച്ചിതമാണെന്ന പ്രഖ്യാപനമായിരുന്നു മഹാറാലി. കലാമണ്ഡലം ഐശ്വര്യയുടെ "നിറയെ ചുവന്ന പൂക്കൾ" എന്ന നൃത്ത കലാരൂപം അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196113/country-must-survive-election-fight-to-protect-secularism-and-tyranny-brenda-karat)