---
title: "തിരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ല ; എക്കൗണ്ട് നമ്പർ നൽകി സഹായം അഭ്യർത്ഥിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി  പന്ന്യൻ രവീന്ദ്രൻ"
english_title: "No money for election campaign;LDF candidate Pannyan Ravindran requested help by providing account number"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196068/no-money-for-election-campaignldf-candidate-pannyan-ravindran-requested-help-by-providing-account-number"
published_at: "2024-04-01T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660aa3c918086_Untitled-4_copy.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ല ; എക്കൗണ്ട് നമ്പർ നൽകി സഹായം അഭ്യർത്ഥിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി  പന്ന്യൻ രവീന്ദ്രൻ

> **Lead Summary:** ** **ലോക്സ‌ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായം അഭ്യർഥിച്ച് തലസ്ഥാനത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. വാട്‌സാപ്പ് സന്ദേശത്തിൽ അക്കൗണ്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാ ണ് സഹായ അഭ്യർഥന എത്തിയിരിക്കുന്നത്.

## Article Content

** **ലോക്സ‌ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായം അഭ്യർഥിച്ച് തലസ്ഥാനത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. വാട്‌സാപ്പ് സന്ദേശത്തിൽ അക്കൗണ്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാ ണ് സഹായ അഭ്യർഥന എത്തിയിരിക്കുന്നത്.

മറ്റ് സ്ഥാനാർഥികളുടെ പ്രചരണത്തി നൊപ്പം പിടിച്ചു നിൽക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നാണ് സ്ഥാനാർഥി പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർ ഥിയാണ്. പിന്തുണക്ക് ഒപ്പം സഹായ സഹകരണങ്ങൾക്കൂടി അഭ്യർഥിക്കുന്നതാണ് പന്ന്യൻ രവീന്ദ്രൻ്റെ വാട്‌സാപ്പ് സന്ദേശം.

അടുത്ത സുഹൃത്തുക്കളെ ലക്ഷ്യമിട്ടാണ് തയ്യാറാക്കിയതെങ്കിലും സന്ദേശം ഷെയർ ചെയ്‌ത്‌ ഷെയർ ചെയ്‌ത്‌ വൈറലായിരിക്കുകയാണ്. ഗ്രാമീൺ ബാങ്കിലെ അക്കൗണ്ടിലേക്ക് വലിയ തോതിലുള്ള പ്രതികരണമാണി പ്പോഴുള്ളതെന്ന് പന്ന്യൻ രവീന്ദ്രൻ പറയുന്നു. ഒരു ഓട്ടോ തൊഴിലാളി അയച്ചത് 20 രൂപയാണ്. എനിക്ക് 10 രൂപയായാലും 20 രൂപയായാലും പ്രശ്ന‌നമില്ല. അതെല്ലാം പിന്തു ണയാണ്. ജനങ്ങളുടെ പിന്തുണ. പണം പെരുകി വരും. കോടികളില്ലേലും ലക്ഷങ്ങളെ ങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196068/no-money-for-election-campaignldf-candidate-pannyan-ravindran-requested-help-by-providing-account-number)