---
title: "പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഈസി ഇംഗ്ലീഷ് പ്രോഗ്രാമിന് തുടക്കമായി."
english_title: "Easy English program was started under the leadership of Pannyannoor Thanal Charitable Trust."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196060/easy-english-program-was-started-under-the-leadership-of-pannyannoor-thanal-charitable-trust"
published_at: "2024-04-01T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a9b518ab89_Untitled-3_copy.jpg"
keywords: []
---

# പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഈസി ഇംഗ്ലീഷ് പ്രോഗ്രാമിന് തുടക്കമായി.

> **Lead Summary:** ***പന്ന്യന്നൂർ: *** രണ്ടാം ക്ലാസു മുതൽ അഞ്ചാം ക്ലാസുവരെയുള്ള കുട്ടികൾക്കായാണ് ഈസി ഇംഗ്ലിഷ് പ്രോഗ്രാം നടത്തുന്നത്. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിൽ താത്പര്യമുളവാക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

## Article Content

***പന്ന്യന്നൂർ: *** രണ്ടാം ക്ലാസു മുതൽ അഞ്ചാം ക്ലാസുവരെയുള്ള കുട്ടികൾക്കായാണ് ഈസി ഇംഗ്ലിഷ് പ്രോഗ്രാം നടത്തുന്നത്. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിൽ താത്പര്യമുളവാക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

മെയ് 30 വരെ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്ലാസ് നടക്കുക. ഒരു മണിക്കൂർ ജനറൽ നോളജ് വിഭാഗത്തിലും ക്ലാസുണ്ടാകും.

കെ.പി രാമചന്ദ്രൻ മാസ്റ്റർ ഈസി ഇംഗ്ലീഷ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സദാശിവൻ കുനിയിൽ അധ്യക്ഷനായി. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കെ. വിജിന, പി.വി അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.പി ശശീന്ദ്രൻ സ്വാഗതവും, ദിനേശൻ പച്ചോൾ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196060/easy-english-program-was-started-under-the-leadership-of-pannyannoor-thanal-charitable-trust)