---
title: "കൊളവല്ലൂരിലെ അനധികൃത പടക്കശേഖരം; ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ"
english_title: "Illegal stockpile of firecrackers in Kovallur;BJP worker arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195715/illegal-stockpile-of-firecrackers-in-kovallurbjp-worker-arrested"
published_at: "2024-03-30T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66084b9c502ee_Untitled-2_copy.jpg"
keywords: []
---

# കൊളവല്ലൂരിലെ അനധികൃത പടക്കശേഖരം; ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** **കൊളവല്ലൂർ: ** സെൻട്രൽ പൊയിലൂരിലെ രണ്ട് വീടുകളിൽ നിന്നായി എട്ടേമു ക്കാൽ ക്വിന്റൽ പടക്കവും, രണ്ട് കിലോയോളം പടക്കനിർമ്മാണ ശേഖരവും പിടിച്ചെടുത്ത കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. സെൻട്രൽ പൊയിലൂരിലെ വടക്കയിൽ പ്രമോദിനെ ആണ് കൊളവല്ലൂർ സി.ഐ: കെ. സുമിത്ത്കുമാർ അറസ്റ്റ് ചെയ്ത‌ത്.

## Article Content

**കൊളവല്ലൂർ: ** സെൻട്രൽ പൊയിലൂരിലെ രണ്ട് വീടുകളിൽ നിന്നായി എട്ടേമു ക്കാൽ ക്വിന്റൽ പടക്കവും, രണ്ട് കിലോയോളം പടക്കനിർമ്മാണ ശേഖരവും പിടിച്ചെടുത്ത കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. സെൻട്രൽ പൊയിലൂരിലെ വടക്കയിൽ പ്രമോദിനെ ആണ് കൊളവല്ലൂർ സി.ഐ: കെ. സുമിത്ത്കുമാർ അറസ്റ്റ് ചെയ്ത‌ത്.

കഴിഞ്ഞ ബുധനാഴ്‌ച രാവിലെ 11 മണിയോടെ യാണ് പ്രമോദിൻ്റെ വീട്ടിൽ നിന്ന് 439 കിലോ ചൈനീസ് പടക്കങ്ങളും, 1.7 കിലോ ഫയർവർക്സും പിടിച്ചെടുത്തത്. ഇയാളുടെ ബന്ധു വടക്കയിൽ ശാന്തയുടെ പൂട്ടിയിട്ട വീട്ടിൽ നിന്ന് 336.5 കിലോ ചൈനീസ് പടക്കങ്ങളും പിടിച്ചെടുത്തിരുന്നു. വിഷു വിപണി ലക്ഷ്യമിട്ട് വിൽപ്പനക്കായി കൊണ്ടുവന്ന പടക്കശേഖര മായിരുന്നു പിടിച്ചെടുത്തത്.

എന്നാൽ പ്രമോദിന് പടക്കങ്ങൾ സൂക്ഷിക്കാൻ ലൈസൻസുണ്ടായിരുന്നില്ല. സംഭവത്തെത്തുടർന്ന് ഒളിവിൽപ്പോയ പ്രമേദിനെ ഇന്ന് രാവിലെയാണ് പിടികൂടിയത്. സി.പി.എം പ്രവർത്തകൻ ജ്യോതിരാജിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് പ്രമോദ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195715/illegal-stockpile-of-firecrackers-in-kovallurbjp-worker-arrested)