---
title: "കടവത്തൂർ സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ  യാത്രയയപ്പും, കസ്റ്റമർ മീറ്റും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. "
english_title: "Kadavathur Cooperative Bank organized a farewell party, customer meet and iftar gathering."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195571/kadavathur-cooperative-bank-organized-a-farewell-party-customer-meet-and-iftar-gathering"
published_at: "2024-03-30T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607b8381d5da_Untitled-7_copy.jpg"
keywords: []
---

# കടവത്തൂർ സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ  യാത്രയയപ്പും, കസ്റ്റമർ മീറ്റും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. 

> **Lead Summary:** **കടവത്തൂർ: ** കടവത്തൂർ സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ വിരമിക്കുന്ന ബാങ്ക് സെക്രട്ടറി എം ചന്ദ്രന് നൽകിയ യാത്രയയപ്പ് പരിപാടിയുടെ ഭാഗമായി കസ്റ്റമർ മീറ്റ് , ഇഫ്താർ സംഗമം എന്നിവ സംഘടിപ്പിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ. പി ജയരാജൻ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**കടവത്തൂർ: ** കടവത്തൂർ സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ വിരമിക്കുന്ന ബാങ്ക് സെക്രട്ടറി എം ചന്ദ്രന് നൽകിയ യാത്രയയപ്പ് പരിപാടിയുടെ ഭാഗമായി കസ്റ്റമർ മീറ്റ് , ഇഫ്താർ സംഗമം എന്നിവ സംഘടിപ്പിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ. പി ജയരാജൻ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു.

സെക്രട്ടറിക്ക് ബേങ്കിൻ്റെ ഉപഹാരവും അദ്ദേഹം നൽകി. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. തങ്കമണി ജീവനക്കാർക്കുള്ള ഉപഹാര വിതരണം നിർവ്വഹിച്ചു. പ്രസിഡണ്ട് മനോമോഹനൻ മാസ്റ്റർ അധ്യക്ഷനായി. ബാങ്കിൻ്റെ മുൻകാല പ്രസിഡണ്ടുമാർ, ഭരണ സമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.

സെക്രട്ടറി. എം. ചന്ദ്രൻ പ്രതിവചനം നടത്തി. അസി. സെക്രട്ടറി എ.കെ. സുരേഷ് സ്വാഗതം പറഞ്ഞു. കണ്ണൂർ ഐ.സി.എം റിട്ട. ഡയറക്ടർ വി.എൻ. ബാബു കസ്റ്റമർ മീറ്റിൽ സംസാരിച്ചു. ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകി. ബാങ്ക് വൈ. പ്രസിഡണ്ട് ഖലീൽ അഹമ്മദ് അധ്യക്ഷനായി. സി.കെ. സുരേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195571/kadavathur-cooperative-bank-organized-a-farewell-party-customer-meet-and-iftar-gathering)