---
title: "പൂക്കോം ശ്രീ ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം ; പങ്കെടുത്തത് നൂറ് കണക്കിന് ഭക്തർ"
english_title: "Pongal dedication at Pookom Sri Chokilot Moilom Shiva Temple;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195532/pongal-dedication-at-pookom-sri-chokilot-moilom-shiva-temple"
published_at: "2024-03-30T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66079f1423df3_Untitled-2_copy.jpg"
keywords: []
---

# പൂക്കോം ശ്രീ ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം ; പങ്കെടുത്തത് നൂറ് കണക്കിന് ഭക്തർ

> **Lead Summary:** **പാനൂർ :** മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഭാഗമായാണ് പൊങ്കാല സമർപ്പണം നടത്തിയത്. ചോക്കിലോട്ട് പെരുമാളിൻ്റെ തിരുമുമ്പിൽ ആദ്യമായാണ് പൊങ്കാല സമർപ്പണം നടന്നത്. നൂറുകണക്കിന് സ്ത്രീ ഭക്തർ പൊങ്കാല സമർപ്പണത്തിൽ പങ്കാളികളായി.

## Article Content

**പാനൂർ :** മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഭാഗമായാണ് പൊങ്കാല സമർപ്പണം നടത്തിയത്. ചോക്കിലോട്ട് പെരുമാളിൻ്റെ തിരുമുമ്പിൽ ആദ്യമായാണ് പൊങ്കാല സമർപ്പണം നടന്നത്. നൂറുകണക്കിന് സ്ത്രീ ഭക്തർ പൊങ്കാല സമർപ്പണത്തിൽ പങ്കാളികളായി.

ഉത്സവാഘോഷ കമ്മിറ്റി, സേവാ സമിതി, മാതൃസമിതി ഭാരവാഹികൾ നേതൃത്വം നൽകി. സർവവിധ ഐശ്വര്യത്തിനും, സൽസന്താന ലബ്ധിക്കും നെടുമാംഗല്യത്തിനും, സുമംഗലി ഭാഗ്യത്തിനും പ്രേരകമാകുന്ന അതിവിശേഷ സൗഭാഗ്യമാണ് പൊങ്കാലയിലൂടെ കൈവരികയെന്ന് പ്രഭാഷകൻ പി.എസ് മോഹനൻ കൊട്ടിയൂർ പറഞ്ഞു. പൊങ്കാല സമർപ്പണത്തിനെത്തിയ ഭക്തർക്ക് പ്രസാദ ഊട്ടും നടത്തി.

പ്രാസാദ ശുദ്ധിക്രീയകൾ, രാക്ഷോഘ്ന ഹോമം, വാസ്തുബലി, വാസ്തു കലശപൂജ, അസ്ത്ര കലശപൂജ, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം, സർപ്പബലി എന്നിവയും ഒളവിലം ശ്രീ വള്ളിനായക മഠം ഭജന സമിതിയുടെ ഭജനയും നടന്നു. ശനിയാഴ്ച മഹാമൃത്യുഞ്ജയഹോമം, ശ്രീഭൂതബലി, ബിംബ ശുദ്ധി, കലശപൂജ, കളഭ പൂജ, കലശാഭിഷേകം, വൈകീട്ട് കടമേരി ഉണ്ണികൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം എന്നിവ നടക്കും. രാത്രി 9.30ന് നൃത്തശില്പം അരങ്ങേറും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195532/pongal-dedication-at-pookom-sri-chokilot-moilom-shiva-temple)