---
title: "തലശേരിയിൽ ചാനൽ ചർച്ച അതിരു വിട്ടു ;  ഡി. വൈ എഫ്  ഐ പ്രവർത്തകരുടെ  അക്രമത്തിൽ  യൂത്ത് കോൺഗ്രസ് നേതാവിന് പരിക്ക്"
english_title: "In Thalassery, the channel discussion has reached its limits;Youth Congress leader injured in violence by DYFI workers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195352/in-thalassery-the-channel-discussion-has-reached-its-limitsyouth-congress-leader-injured-in-violence-by-dyfi-workers"
published_at: "2024-03-29T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660682f151b28_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ചാനൽ ചർച്ച അതിരു വിട്ടു ;  ഡി. വൈ എഫ്  ഐ പ്രവർത്തകരുടെ  അക്രമത്തിൽ  യൂത്ത് കോൺഗ്രസ് നേതാവിന് പരിക്ക്

> **Lead Summary:** തലശ്ശേരി:****ചാനൽ ചർച്ചക്കിടെ ഡി. വൈ.എഫ്.ഐ അക്രമം. യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി വി. വി ഷുഹൈബിന് പരിക്ക്. ഇയാളെ ഇന്ദിരാഗാഡി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത് ഷോൾഡറിനും ദേഹത്തും മർദ്ദനമേറ്റിട്ടുണ്ട്.

## Article Content

തലശ്ശേരി:****ചാനൽ ചർച്ചക്കിടെ ഡി. വൈ.എഫ്.ഐ അക്രമം. യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി വി. വി ഷുഹൈബിന് പരിക്ക്. ഇയാളെ ഇന്ദിരാഗാഡി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത് ഷോൾഡറിനും ദേഹത്തും മർദ്ദനമേറ്റിട്ടുണ്ട്.

ഇടിക്കട്ട കൊണ്ടും കൈയിൽ കരുതിയ വടികൊണു മാണത്രെ ഒരു സംഘം ആക്രമണം അഴിച്ചു വിട്ടത്. മാതൃഭൂമി ചാനൽ സംഘടിപ്പിച്ച നമ്മുടെ ചിഹ്നം ചർച്ചക്കിടയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പോകാൻ അനുവദിക്കില്ലെന്ന് ഡി. വൈ എഫ്ഐ പ്രവർത്തകർ ആക്രോശിക്കുകയും ചർച്ച അലങ്കോലപ്പെടുത്തുകയുമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് നിയോക മണ്ഡലം പ്രസിഡണ്ട് എൻ. അഷറഫ് പറഞ്ഞു. ബഹളത്തിനിടയിൽ ചർച്ച പാതിയിൽ നിർത്തിവെക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195352/in-thalassery-the-channel-discussion-has-reached-its-limitsyouth-congress-leader-injured-in-violence-by-dyfi-workers)