---
title: "കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും"
english_title: "Attack on memorial shrines of CPM leaders in Kannur: Special team to investigate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195263/attack-on-memorial-shrines-of-cpm-leaders-in-kannur-special-team-to-investigate"
published_at: "2024-03-29T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66064bf3b57b3_download_(3).jpg"
keywords: []
---

# കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

> **Lead Summary:** കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അജിത് കുമാര്‍ അറിയിച്ചു. സംഭവം രാഷ്ട്രീയ പ്രേരിതമാണോ എന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും കമ്മീഷ്ണര്‍ പറഞ്ഞു.

## Article Content

കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അജിത് കുമാര്‍ അറിയിച്ചു. സംഭവം രാഷ്ട്രീയ പ്രേരിതമാണോ എന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും കമ്മീഷ്ണര്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണത്തിനായി എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആക്രമണം നടന്നത് എപ്പോഴെന്ന വിവരവും ഇതുവരെ വ്യക്തമായിട്ടില്ല. മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് രാസദ്രാവകം ഒഴിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195263/attack-on-memorial-shrines-of-cpm-leaders-in-kannur-special-team-to-investigate)