---
title: "NDA റോഡ് ഷോയും തിരഞ്ഞെടുപ്പ് കൺവെൻഷനും നാളെ പാനൂരിൽ"
english_title: "NDA road show and election convention in Panur tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/194847/nda-road-show-and-election-convention-in-panur-tomorrow"
published_at: "2024-03-27T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603f3ba2085c_Untitled-6_copy.jpg"
keywords: []
---

# NDA റോഡ് ഷോയും തിരഞ്ഞെടുപ്പ് കൺവെൻഷനും നാളെ പാനൂരിൽ

> **Lead Summary:** ***പാനൂർ: ***വടകര ലോക്സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി. ആർ പ്രഫുൽകൃഷ്ണൻ നയിക്കുന്ന റോഡ് ഷോയും കൂത്തുപറമ്പ് നിയോജക മണ്ഡലം എൻ ഡി എ തിരഞ്ഞെടുപ്പ് കൺവൻഷനും വ്യാഴാഴ്ച പാനൂരിൽ നടക്കും.

## Article Content

***പാനൂർ: ***വടകര ലോക്സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി. ആർ പ്രഫുൽകൃഷ്ണൻ നയിക്കുന്ന റോഡ് ഷോയും കൂത്തുപറമ്പ് നിയോജക മണ്ഡലം എൻ ഡി എ തിരഞ്ഞെടുപ്പ് കൺവൻഷനും വ്യാഴാഴ്ച പാനൂരിൽ നടക്കും.

പാനൂർ ബസ്റ്റാൻഡിൽ നാലു മണിക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.റോഡ് ഷോ വള്ളങ്ങാട് ഗുരുസന്നിധി പരിസരത്തുനിന്ന് ആരംഭിച്ച് ബസ്റ്റാൻഡ് പരിസരത്ത് സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/194847/nda-road-show-and-election-convention-in-panur-tomorrow)